“പഹൽഗാമിലെ ആക്രമണത്തിന് പിന്നിലെ കാരണം ഇതാണ്’; കന്നഡ പാട്ട് പാടാൻ ആവശ്യപ്പെട്ട ആരാധകന് സോനു നിഗം നല്‍കിയ മറുപടിക്ക് വിമര്‍ശനം

SONU NIGAM

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ഗായകൻ സോനു നിഗം നടത്തിയ പരാമര്‍ശത്തിനിടെ വിമർശനം. ബെംഗളൂരുവിൽ നടന്ന ഒരു ലൈവ് പരിപാടിക്കിടെ അദ്ദേഹം പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൻ്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പിന്നാലെയാണ് വ്യാപക വിമര്‍ശനം ഉയരുന്നത്.

സംഗീത പരിപാടിക്കിടെ ഒരു വിദ്യാർത്ഥി കന്നഡയിൽ പാടാൻ ആവശ്യപ്പെട്ടപ്പോൾ ആയിരുന്നു ഗായകൻ്റെ പരാമര്‍ശം. കാണികള്‍ക്കിടയില്‍ നിന്നും ഒരാള്‍ പ്രാദേശിക ഭാഷയിൽ പാടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി “കന്നഡ, കന്നഡ” എന്ന് ഉറക്കെ വിളിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ “പഹൽഗാമിലെ സംഭവത്തിന് പിന്നിലെ കാരണം ഇതാണ്. നിങ്ങളുടെ മുന്നിൽ ആരാണ് നിൽക്കുന്നതെന്ന് ദയവായി കാണുക. എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്.” എന്നാണ് സോനു മറുപടി നല്‍കിയത്.

ALSO READ: ഒന്നും രണ്ടുമല്ല 68 കോടി! സുന്ദർ പിച്ചൈയുടെ കാര്യത്തില്‍ ഗൂഗിള്‍ പൈസ നോക്കില്ല…

“എന്റെ കരിയറിൽ, ഞാൻ ഒന്നിലധികം ഭാഷകളിൽ പാടിയിട്ടുണ്ട്, പക്ഷേ ഇതുവരെ പാടിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഗാനങ്ങൾ കന്നഡ ഭാഷയിലാണ്. ഞാൻ നിങ്ങളുടെ നഗരത്തിൽ വരുമ്പോഴെല്ലാം, ഞാൻ വളരെയധികം സ്നേഹത്തോടെയാണ് വരുന്നത്. ഞങ്ങൾ പല സ്ഥലങ്ങളിലും ധാരാളം ഷോകൾ ചെയ്യാറുണ്ട്, പക്ഷേ കർണാടകയിൽ ഞങ്ങൾക്ക് ഷോകൾ ഉള്ളപ്പോഴെല്ലാം, ഞങ്ങൾ നിങ്ങളോട് വളരെയധികം ബഹുമാനത്തോടെയാണ് വരുന്നത്. നിങ്ങൾ എന്നെ നിങ്ങളുടെ കുടുംബത്തെപ്പോലെയാണ് പരിഗണിച്ചത്, പക്ഷേ എന്റെ കരിയറിന്റെ അത്രയും പ്രായമില്ലാത്ത യുവാവ് കന്നഡയിൽ പാടാൻ എന്നെ ഭീഷണിപ്പെടുത്തുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല,” – എന്നായിരുന്നു സോനുവിൻ്റെ മറുപടി.

അതേസമയം ആരാധകൻ്റെ ആ‍വശ്യവും പഹല്‍ഗാം ഭീകരാക്രമണവുമായി എന്ത് ബന്ധമാണ് ഉള്ളതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ബംഗളൂരിവിലെത്തിയ അദ്ദേഹത്തോട് ഒരു കന്നഡ ഗാനം പാടാൻ ആ‍വശ്യപ്പെട്ടത് വലിയ തെറ്റാണോ എന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്. അതേസമയം പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ സോനു മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നും മറ്റ് ചിലര്‍ വീഡിയോയ്ക്ക് കമൻ്റിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News