മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ ഷാഹിറിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

soubin-shahir-manjummal-boys

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികള്‍ കുറ്റം ചെയ്തു എന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി മരട് പൊലീസ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സിനിമയില്‍ നിന്ന് ലഭിച്ച ലാഭത്തെ കുറിച്ചും അത് എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ചും അറിയണമെന്നും അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സിനിമയ്ക്കു വേണ്ടി നല്‍കേണ്ടിയിരുന്ന പണം പരാതിക്കാരന്‍ കൃത്യസമയത്ത് നല്‍കിയില്ലെന്നും പണം ലഭിക്കാത്തതിനാല്‍ ഷൂട്ടിങ് മുടങ്ങിയെന്നും ചിത്രീകരണം നീണ്ടുപോയതിനാല്‍ വലിയ നഷ്ടം സംഭവിച്ചെന്നുമാണ് പ്രതിഭാഗം വാദം.

Read Also: ജൂലൈ 9-ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍; മധ്യമേഖലാ ജാഥ ഇന്ന് ആരംഭിക്കും

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സൗബിന്‍ ഷാഹിര്‍, സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് മരട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News