
ത്രിരാഷ്ട്ര പരമ്പരയിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ പാക്കിസ്ഥാൻ താരങ്ങളുടെ അതിരുവിട്ട ആഘോഷ പ്രകടനത്തെച്ചൊല്ലി വൻ വിവാദം. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ പുറത്തായപ്പോളാണ് വിവാദ ആഘോഷം നടന്നത്. സംഭവത്തിൽ പാക്ക് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‍വാന് അംപയർമാർ താക്കീത് നൽകുകയും ചെയ്തു. പാക്ക് ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനിടെ 29–ാം ഓവറിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മുഹമ്മദ് ഹസ്നിയാന്റെ ഗുഡ് ലെങ്ത് പന്ത് നേരിട്ട ബാവുമ റണ്ണിനായി ക്രീസ് വിട്ടു. നോൺ സ്ട്രൈക്കറായിരുന്ന മാത്യു ബ്രീറ്റ്സ്കിയും മുന്നോട്ടു ഓടി. പക്ഷേ ഇരുവർക്കുമിടയിലെ ആശയക്കുഴപ്പം വില്ലനായി. അപ്പോഴേക്കും പിച്ചിനു മധ്യത്തിലേക്ക് ഓടിയെത്തിയ ബാവുമ തിരിച്ച് ക്രീസിലേക്ക് ഓടാൻ ശ്രമിച്ചു.
എന്നാൽ പന്ത് പിടിച്ചെടുത്ത സൗദ് ഷക്കീലിന്റെ ത്രോ കൃത്യമായി വിക്കറ്റിൽ പതിച്ചു. അപ്രതീക്ഷിതമായി കിട്ടിയ വിക്കറ്റ് പാക് താരങ്ങൾ അതിരുവിട്ട് ആഘോഷിക്കുകയായിരുന്നു. ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്ന ബാവുമയുടെ മുന്നിലേക്ക് താരങ്ങൾ ചാടിവീണു. പാക്ക് താരങ്ങള്‍ ബാവുമയുടെ മുന്നിലേക്ക് എത്തിയതോടെ, ദക്ഷിണാഫ്രിക്കൻ ബാറ്റർ കുറച്ചുനേരം ഗ്രൗണ്ടിൽനിന്ന ശേഷമാണു മടങ്ങിയത്.
ALSO READ; ഇംഗ്ലീഷ് പട ഓടി; മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് ജയം
മത്സരത്തിനിടെ ഗ്രൗണ്ടില്‍ ഷഹീന്‍ അഫ്രീദി – മാത്യു ബ്രീറ്റ്‌സ്‌കി വാക്‌പോരും നടന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനിടെ 29-ാം ഓവറിലായിരുന്നു സംഭവങ്ങള്‍. പന്തു നേരിട്ട ശേഷം ഓടാന്‍ മടിച്ച ബ്രീറ്റ്‌സ്‌കി പാക്ക് ഫീല്‍ഡറെ നോക്കി ബാറ്റു കൊണ്ട് ഒരു ‘പ്രത്യേക തരം ആക്ഷന്‍’ കാണിച്ചു. ഇത് അഫ്രീദിക്ക് ഇഷ്ടപ്പെട്ടില്ല. ദക്ഷിണാഫ്രിക്കന്‍ ബാറ്ററെ അഫ്രീദി ചോദ്യം ചെയ്തതോടെ തര്‍ക്കം ആരംഭിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിനിടെ ഇരു താരങ്ങളും വഴക്കിനായി നേര്‍ക്കുനേര്‍ വന്നതോടെ അംപയര്‍മാരും ടീം ക്യാപ്റ്റന്‍മാരും ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു.
This kind of behaviour and that too against THE TEMBA BAVUMA?
— TukTuk Academy (@TukTuk_Academy) February 12, 2025
What kind of shameless you guys are PCT?
pic.twitter.com/7RvsBRobCQ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here