
ലോകകിരീടത്തിലേക്കുള്ള ദക്ഷിണാഫ്രിക്കയുടെ പ്രയാണത്തിൽ ഒരുപാട് നിർഭാഗ്യങ്ങളുടെയും സ്വയംകുഴിതോണ്ടലിൻ്റെയും വേളകളുണ്ടായിട്ടുണ്ട്. ചുണ്ടിനും കപ്പിനും ഇടയിൽ വന്ന സമയങ്ങൾ. കൈയകലെ കിരീടമുണ്ടായിട്ടും പലപ്പോഴും അത് നഷ്ടമായി; മഴയുടെയും ക്യാച്ച് പാഴാക്കിയതിൻ്റെയും മറ്റും രൂപങ്ങളിൽ. ഇപ്പോഴിതാ ടെസ്റ്റ് കിരീടം നേടിയിരിക്കുകയാണ് പ്രോട്ടീസ്.
വിവിധ ലോകകപ്പ് നോക്കൗട്ടുകളില്‍ ദക്ഷിണാഫ്രിക്ക കണ്ണീർ പൊഴിച്ചിട്ടുണ്ട്. 1992 ഏകദിന ലോകകപ്പ് സെമിയില്‍ മഴ നിയമപ്രകാരം ഇംഗ്ലണ്ടിനോട് 19 റണ്‍സിൻ്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു അവർ. അന്ന് വിജയമുറപ്പിച്ച മത്സരത്തിലാണ് മഴ വില്ലനായത്. 1996 ഏകദിന ലോകകപ്പ് ക്വാര്‍ട്ടറില്‍ വെസ്റ്റിന്‍ഡീസിനെതിരെ 19 റണ്‍സിൻ്റെ തോല്‍വി ഏറ്റുവാങ്ങി പുറത്തായി.
1999 ഏകദിന ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം സമനില ആകുകയും സൂപ്പര്‍ സിക്‌സ് വിജയത്തിന്റെ ബലത്തില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ന്യൂസീലന്‍ഡിനോട് 50 റണ്‍സിന് തോറ്റു. 1998ൽ ചാമ്പ്യൻസ് ട്രോഫി നേടിയതാണ് ഇതിന് മുമ്പ് ആകെ ദക്ഷിണാഫ്രിക്ക നേടിയ ഐ സി സി ട്രോഫി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here