ദക്ഷിണാഫ്രിക്കൻ ടീം വരുന്നു ഇന്ത്യയ്‌ക്കെതിരെ

ഇന്ത്യയ്‌ക്കെതിരായ ഏകദിന, ട്വന്റി 20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ട്വന്റി- 20 പരമ്പരകളിലെ സ്ഥിരം ക്യാപ്റ്റന്‍ ടെംബ ബവൂമക്ക് ഇത്തവണ വിശ്രമം അനുവദിച്ചിട്ടുണ്ട്. മൂന്ന് ഏകദിന-ട്വന്റി 20യും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടുന്നതാണ് പരമ്പര. ടെംബ ബവൂമയ്ക്ക് പകരക്കാരനായി ഏയ്ഡന്‍ മാര്‍ക്രമാണ് ടീമിന്റ നായകൻ. വിശ്രമം ആണെങ്കിലും ഡിസംബര്‍ 26-ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബവൂമ തിരിച്ചെത്തിയേക്കും.

ALSO READ: ഇക്കാര്യം അറിഞ്ഞാൽ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം എളുപ്പമാക്കാം

ടെംബ ബവൂമയ്ക്കൊപ്പം, പേസര്‍ കാഗിസോ റബാദയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കാൻ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാനാണ് വിശ്രമം അനുവദിച്ചത്. ജെറാള്‍ഡ് കോട്സി, ലുങ്കി എന്‍ഗിഡി, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ക്കും ഇക്കാരണത്താൽ ഏകദിന പരമ്പരയില്‍ വിശ്രമം നൽകിയിട്ടുണ്ട്.

ALSO READ: പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുകയെന്നത് സർക്കാർ നയം: മന്ത്രി വി ശിവൻകുട്ടി

ഈ മാസം 10 മുതല്‍ 14 വരെ ഡര്‍ബന്‍, പോര്‍ട്ട് എലിസബത്ത്, ജോഹാനസ്ബര്‍ഗ് എന്നിവിടങ്ങളില്‍ നടക്കുന്ന ട്വന്റി 20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്. പ്രെട്ടോറിയയിൽ ഈമാസം 26ന് ആദ്യ ടെസ്റ്റ് മത്സരവും, ജനുവരി മൂന്നിന് കേപ് ടൗണില്‍ രണ്ടാം ടെസ്റ്റ് മത്സരവും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News