
ഏകദിന ക്രിക്കറ്റിൽ 47 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ദക്ഷിണാഫ്രിക്കൻ ഓപ്പണിങ്ങ് ബാറ്റർ മാത്യു ബ്രീറ്റ്സ്കെ. അരങ്ങേറ്റ മത്സരത്തിൽ ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടമാണ് ബ്രീറ്റ്സ്കെ സ്വന്തമാക്കിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനതിരെയാണ് ബ്രീറ്റ്സ്കെയുടെ അതുല്യ നേട്ടം.
വിൻഡീസ് താരം ഡെസ്മണ്ട് ഹെയ്ൻസിന്‍റെ റെക്കോർഡാണ് ബ്രീറ്റ്സ്കെ സ്വന്തം പേരിലാക്കിയത്. 1978ൽ ഓസ്ട്രേലിയയ്ക്കെതിരെ ആന്റിഗ്വയിൽ ഹെയ്ൻസ് നേടിയ് 148 റൺസ് എന്ന റെക്കോർഡാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർ തകർത്തത്. അരങ്ങേറ്റത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ദക്ഷിണാഫ്രിക്കക്കാരന്‍റെ നേട്ടത്തിൽ കോളിൻ ഇൻഗ്രാമിനെ മറികടക്കാനും ബ്രീറ്റ്സ്കെയ്ക്ക് കഴിഞ്ഞു. 2010ൽ സിംബാബ്വെയ്ക്കെതിരെ 124 റൺസാണ് ഇൻഗ്രാം നേടിയത്.
26കാരനായ ബ്രീറ്റ്സ്കെ 148 പന്തിൽ 11 ഫോറുകളും അഞ്ച് സിക്സറുകളും പറത്തി. ഇദ്ദേഹത്തിന്‍റെ മികവിൽ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ആറിന് 304 എന്ന സ്കോർ നേടി.
അതേസമയം ചാംപ്യൻസ് ട്രോഫിക്കായി പാകിസ്ഥാനിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിൽ ബ്രീറ്റ്സ്കെ ഉൾപ്പെട്ടിട്ടില്ല. ചാംപ്യൻസ് ട്രോഫി ടീമിലെ പ്രമുഖർക്ക് വിശ്രമം നൽകിയതിനാലാണ് ന്യൂസിലാൻഡിനെതിരായ ഏകദിനത്തിൽ ബ്രിറ്റ്സ്കെ ഇടംനേടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here