ഭൂമിയുടെ ശ്വാസകോശം സംരക്ഷിക്കാനായി കൂട്ടായ്മ ശക്തിപ്പെടുത്തി തെക്കേ അമേരിക്ക

ഭൂമിയുടെ ശ്വാസകോശം സംരക്ഷിക്കാനായി കൂട്ടായ്മ ശക്തിപ്പെടുത്തി തെക്കേ അമേരിക്ക. ആമസോണിനെ ചേര്‍ത്തുനിര്‍ത്താന്‍ വികസിത ലോകത്തോടും അഭ്യര്‍ത്ഥിക്കുകയാണ് ബ്രസീലില്‍ ചേര്‍ന്ന യോഗം. ഒന്നിച്ച് നേരിടേണ്ട പ്രത്യാഘാതത്തെ ഒന്നിച്ച് തന്നെ നേരിടുമെന്നാണ് ആമസോണിയന്‍ രാജ്യങ്ങളുടെ പ്രഖ്യാപനം.

Also Read: പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ്; ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടേക്കും

ബ്രസീലിലെ ബേലത്ത് എട്ട് തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ ഒത്ത് ചേര്‍ന്നത് സുപ്രധാനവും ആഗോളവുമായ ഒരു പരിസ്ഥിതി വിഷയത്തിന് വേണ്ടിയാണ്. ഭൂമിയുടെ ശ്വാസകോശത്തിന് ക്ഷതമേല്‍ക്കരുതെന്ന വീണ്ടുവിചാരമാണത്. ചരിത്രത്തില്‍ ഇതുവരെ രണ്ട് തവണ മാത്രം ചേരുകയും 14 വര്‍ഷത്തിനിടെ ഒരു തവണയും ചേരാതിരിക്കുകയും ചെയ്ത ആമസോണ്‍ കോ ഓപ്പറേഷന്‍ ട്രീറ്റി ഓര്‍ഗനൈസേഷന്‍ ഇത്തവണ വീണ്ടും സമ്മേളിച്ചു. ബ്രസീലിയന്‍, ബൊളീവിയന്‍, കൊളംബിയന്‍ പ്രസിഡന്റുമാര്‍. ഗയാനയുടെയും പെറുവിന്റെയും പ്രധാനമന്ത്രിമാര്‍. വെനസ്വേല, ഇക്വഡോര്‍, സുരിനാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉന്നതതല പ്രതിനിധികള്‍. ആമസോണ്‍ എന്ന ഹൃദയത്തെയും സ്വത്വത്തെയും ചേര്‍ത്തുപിടിക്കുന്നുവെന്നാണ് ആതിഥേയനും ബ്രസീലിയന്‍ പ്രസിഡന്റുമായ ലുല ഡ സില്‍വയുടെ പ്രതികരണം.

Also Read: ഹെയ്തിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍

അശാസ്ത്രീയമായ കൃഷിയും സ്വര്‍ണ്ണഖനനവും വന്യമൃഗങ്ങളെയും സാധാരണ മനുഷ്യരെയും ഒരുപോലെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സ്വര്‍ണ്ണഖനനത്തിന്റെ ഭാഗമായി മണ്ണിലെത്തുന്ന മെര്‍ക്കുറി വന്യമൃഗങ്ങളുടെ ശരീരത്തിലേക്ക് എത്തുകയാണ്. കാടിനോട് ചേര്‍ന്ന് സാധാരണക്കാരുടെ കൃഷി വന ആവാസവ്യവസ്ഥയുടെ തകര്‍ച്ച മൂലം ലാഭകരമല്ലാതാകുമ്പോള്‍ കാടിന് തീവെച്ചും കാടുവെട്ടിത്തെളിച്ചും കൃഷി നടത്തുകയാണ് വന്‍കിട ലോബികളെന്ന വിമര്‍ശനം ആദിവാസി സമൂഹത്തിനിടയില്‍ നിന്ന് ഉയരുന്നുണ്ട്.

Also Read: മണിപ്പൂര്‍ സംഘര്‍ഷം; കേന്ദ്രവുമായി ചര്‍ച്ച തുടര്‍ന്ന് കുക്കി നേതാക്കള്‍

നിയമവിരുദ്ധമായ വനനശീകരണം 2030നകം ഇല്ലാതാക്കാനാണ് ബേലം പ്രഖ്യാപനം നടത്തുന്നത്. ആമസോണ്‍ നദിയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ബേലം എന്ന നഗരം തന്നെയാണ് 2025ല്‍ ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ ചര്‍ച്ചകള്‍ക്ക് വേദിയാകുന്നത്. ഇന്ത്യയുടെ ഇരട്ടി വലിപ്പമുള്ള ആമസോണ്‍ മഴക്കാടുകള്‍ കാട്ടുകള്ളന്മാരില്‍ നിന്ന് സംരക്ഷിച്ച് ലോകത്തെ രക്ഷിക്കാനുള്ള ആദ്യപടി എടുത്ത് വെക്കുകയാണ് മനുഷ്യകുലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here