തെക്ക് കിഴക്കന്‍ ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദ്ദമായേക്കും, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ജൂണ്‍ 7 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദ്ദമായേക്കും. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം മധ്യ കിഴക്കന്‍ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ മുതല്‍ ഒമ്പതാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

Also Read: അറബിക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു, അടുത്ത 5 ദിവസം വ്യാപകമായ മ‍ഴയ്ക്ക് സാധ്യത

https://www.kairalinewsonline.com/low-pressure-formed-chances-of-rain-in-next-five-days

തീവ്രന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാകും ആദ്യം മഴ കനക്കുകയെന്നാണ് വിലയിരുത്തല്‍. അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപകമായി മഴയുണ്ടാകും. ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News