
കൊൽക്കത്ത കൂട്ട ബലാത്സംഗത്തിന്റെ പശ്ചാത്തലത്തിൽ സംഭവം നടന്ന സൗത്ത് കൊൽക്കത്ത ലോ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി.
അതേസമയം പെൺകുട്ടിയെ ആക്രമിച്ചത് മുൻകൂട്ടി ആസൂത്രണം ചെയ്താനെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
സംഭവത്തിൽ മുഖ്യപ്രതിയും തൃണമൂൽ നേതാവുമായ മനോജിത്ത് മിശ്രക്കെതിരെ നിരവധി തെളിവുകൾ ആണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
നിയമ വിദ്യാർത്ഥിനിയെ ആക്രമിക്കുന്ന മൊബൈലിൽ പകർത്തിയ ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുന്നു. അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ കോളേജിനുള്ളിലൂടെ വലിച്ചിഴയ്ക്കുന്നതും വ്യക്തമാണ്. വിദ്യാർത്ഥിയെ ആക്രമിക്കാൻ തൃണമൂൽ നേതാവും കൂട്ടാളികളും മുൻകൂട്ടി ആസൂത്രണം ചെയ്തതായാണ് വിവരം. പീഡനം ശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഇയാൾ മുൻപും പ്രതിയായിട്ടുണ്ട്. കൂടുതൽ ഫോറൻസിക് പരിശോധനകളും പുരോഗമിക്കുകയാണ്.
അതേസമയം തൃണമുൽ നേതാവിനെ സംരക്ഷിക്കാനും കസ് അട്ടിമറിക്കാനും ഉള്ള ശ്രമമാണ് മമതാ സർക്കാർ നടത്തുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്. ഇടതു വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതഷേധ കടുപ്പിച്ചതോടെ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.. അതേസമയം സംഭവത്തിൽ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും പ്രതികരിക്കുവാൻ മുഖ്യമന്ത്രി മമതാ ബാനർജി തയ്യാറായിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here