മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിട; ദക്ഷിണ കൊറിയക്ക് പുതിയ പ്രസിഡന്‍റ്

south korea new president

ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ മ്യൂങ് പുതിയ ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 28 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വോട്ടർ ശതമാനം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ കിം മുന്‍ സൂവിനെയാണ് ലീ ജേ-മ്യൂങ് പരാജയപ്പെടുത്തിയത്.

സൈനിക നിയമം പ്രഖ്യാപിച്ചത് മൂലമുണ്ടായ ആറ് മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷമാണ് കൊറിയക്കാർ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്. ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ ലീ ജേ മ്യൂങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദക്ഷിണ കൊറിയയുടെ 14-ാമത് പ്രസിഡന്റായാണ് 61 കാരനായ ലീ എത്തുന്നത്.

ALSO READ; പാശ്ചാത്യൻ സാമ്രാജ്യത്വത്തെ വിറളിപിടിപ്പിക്കുന്ന 37കാരൻ; വൈദേശിക ചൂഷണവും വിഭവ കവർച്ചയും ഉറക്കെ പറയുന്ന ആഫ്രിക്കൻ ഭരണാധികാരി

ഡെമോക്രാറ്റിക് പാര്‍ട്ടി 49.42 ശതമാനം വോട്ടുകൾ നേടിയപ്പോൾ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിക്ക് 41.15 ശതമാനം വോട്ടുകളാണ് കിട്ടിയത്. തലസ്ഥാനമായ സോളിൽ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ലീ തനിക്ക് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. രാജ്യത്തിന്റെ ഏകീകരണത്തിനായി പ്രവർത്തിക്കുമെന്നും മറ്റൊരു സൈനിക അട്ടിമറിയോ പട്ടാള നിയമ പ്രതിസന്ധിയുടെ ആവർത്തനമോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.

മുൻ പ്രസിഡന്‍റ് യുന്‍ സുക് യോള്‍ 2024 ഡിസംബറില്‍ പട്ടാളനിയമം പ്രഖ്യാപിച്ചെങ്കിലും പാര്‍ലമെന്‍റ് പ്രമേയത്തിലൂടെ അതിന് തടയിടുകയും, യോളിനെ പാര്‍ലമെന്റ് ഇംപീച്ച്‌ ചെയ്യുകയും ചെയ്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News