
ടി 20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട വിജയവുമായി ബന്ധപ്പെട്ട് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോഗണിന്റെ വിവാദ പരാമർശം. ടൂർണമെന്റിലെ ഏറ്റവും മണ്ടൻ ടീം ദക്ഷിണാഫ്രിക്കയായിരുന്നു എന്നാണ് ഒരു പോഡ്‌കാസ്റ്റിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്.
സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെതിരെ തോൽവി വഴങ്ങി ഇന്ത്യയുടെ സെമി സാധ്യതകൾ ഇല്ലാതാക്കാത്തതാണ് വോഗണിനെ ചൊടിപ്പിച്ചത്. വോഗണിന്റെ അഭിപ്രായത്തിൽ ആ മത്സരത്തിൽ തോറ്റാലും സിംബാബ്‌വെയെ അടുത്ത മത്സരത്തിൽ തോൽപിച്ചു ദക്ഷിണാഫ്രിക്കയ്ക്ക് സെമിയുറപ്പിക്കാമായിരുന്നു. അതേസമയം വെസ്റ്റിൻഡീസ് ജയിച്ചിരുന്നെങ്കിൽ അത്യന്തം അപകടകാരികളായ ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്തവുമായിരുന്നു എന്നും അദ്ദേഹം വിലയിരുത്തി.
ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമിനെ ലോകകപ്പ് നേടുന്നതിൽ നിന്ന് തടയാനുള്ള ഏറ്റവും നല്ല മാർഗം അവരെ പുറത്താക്കുക എന്നതായിരുന്നു, അത് ചെയ്യാനുള്ള അവസരം ദക്ഷിണാഫ്രിക്ക പാഴാക്കി എന്നാണ് വോഗണിന്റെ അഭിപ്രായം. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെയും ടീമിന്റെ നേട്ടങ്ങൾക്കെതിരെയും സ്ഥിരമായി വിമർശനങ്ങൾ ഉന്നയിക്കുന്ന വ്യക്തിയാണ് വോഗൻ. ഇതിന്റെ പേരിൽ പല ഇന്ത്യൻ താരങ്ങളുമായും അദ്ദേഹം സോഷ്യൽമീഡിയയിൽ കൊമ്പുകോർക്കാറുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

