അതിശക്തമായ ഉഷ്ണതരംഗത്തിൽ വലഞ്ഞ്സ്പെയിൻ ; കാട്ടുതീയിൽ 12 പേർ കൊല്ലപ്പെട്ടു

wild fire

സ്‌പെയിനിലെ അൻഡലൂഷ്യ കാട്ടുതീയിൽ 12 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാല് പേർ ബ്രിട്ടീഷ് പൗരന്മാരാണ്. അതിശക്തമായ ഉഷ്ണതരംഗത്തെ തുടർന്നാണ് കാട്ടൂതീയുണ്ടായത്. ദുരന്തത്തിൽ 23 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. കാറുകൾക്കുള്ളിൽ നിന്ന് പരുക്കേറ്റ നിലയിൽ നാല് ആളുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ് ഇവർ ഇപ്പോൾ വിർജെൻ ഡെൽ റോസിയോ ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ : ഹോർമുസ് കടലിടുക്ക് എല്ലാവർക്കും തുറന്നുകൊടുക്കണമെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണം; ആവശ്യവുമായി യുഎസ്

കാട്ടുതീയിൽ 4,000 ഹെക്ടറിലധികം ഭൂമി കത്തിനശിച്ചതായി അൻഡലൂഷ്യൻ പ്രസിഡന്റ് ജുവാൻമ മൊറേനോ അറിയിച്ചു. മലാഗയിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാട്ടുതീയെ തുടർന്ന് ഇവിടെ നിന്ന് ആയിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിട്ടുണ്ട്. തീയണക്കാൻ 150 ലധികം രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തുണ്ടെന്ന് അൻഡലൂഷ്യൻ ആക്ടിങ് മന്ത്രി അന്റോണിയോ സാൻസ് പറഞ്ഞു.
സ്‌പെയിനിലെ 40 ഡിഗ്രിക്ക് മുകളിലുള്ള ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയുമാണ് തീ പടരാൻ കാരണമായത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് മൂലം രക്ഷാപ്രവർത്തനത്തിന് വലിയ തടസമാണ് നേരിടുന്നത്. പല പ്രദേശങ്ങളിലും 40°C നും 44°C യുമാണ് ഉഷ്ണതരംഗം രേഖപ്പെടുത്തിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News