സതീശനെതിരായ പുനർജനി തട്ടിപ്പ് കേസ്; എസ്പി. വി അജയ കുമാറിന് അന്വേഷണ ചുമതല

പറവൂർ മണ്ഡലത്തിലെ പുനർജനി ഭവനപദ്ധതിയുടെ പേരിൽ നിയമംലംഘിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ വിദേശത്ത് നിന്ന് പണംപിരിച്ചെന്ന പരാതി അന്വേഷിക്കാൻ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 എസ്പി.വി അജയ കുമാറിനാണ് അന്വേഷണ ചുമതല. പുറമെ ഡിവൈഎസ്‌പി സലീംകുമാർ, സിഐമാരായ മനോജ്‌ ചന്ദ്രൻ, അനൂപ്‌ ചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

വി ഡി സതീശൻ നടത്തിയ വിദേശയാത്രകൾ, പണപ്പിരിവ്, പുനർജനി പദ്ധതിയിലൂടെ വിദേശത്ത് നിന്ന് ലഭിച്ച പണം ചിലവഴിച്ചതിലെ ക്രമക്കേടുകൾ എന്നിവയാണ് സംഘം അന്വേഷിക്കുക. അതേസമയം, പുനർജനി തട്ടിപ്പ് കേസിൽ വി.ഡി.സതീശനെതിരെ സമഗ്രമായ അന്വേഷണമാണ് വിജിലൻസ് നടത്തുന്നത്. അന്വേഷണത്തിൻ്റെ ആദ്യപടിയായി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചു. പരാതിക്കാരനായ കാതികുടം ആക്ഷൻ കൗൺസിൽ ഭാരവാഹി ജയ്സൻ പാനിക്കുളങ്ങരയോട് തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിശദമായ മൊഴി നൽകുമെന്നും കയ്യിലുള്ള എല്ലാ രേഖകളുടെയും ഒറിജിനൽ ഹാജരാക്കുമെന്നും ജയ്സൺ കൈരളി ന്യൂസിനോട് പറഞ്ഞു.

2001 മുതൽ വി.ഡി സതീശൻ നടത്തിയ വിദേശയാത്രകളെ പറ്റി അന്വഷിക്കുക,നിയമം ലംഘിച്ച് വിദേശത്ത് പിരിവ് നടത്തിയത് അന്വേഷിക്കുക തുടങ്ങിയവയാണ് പരാതിക്കാരുടെ ആവശ്യങ്ങൾ.വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ നിന്നും വിജിലൻസ് വിവരങ്ങൾ ശേഖരിക്കും.

Also Read: പുനര്‍ജനി തട്ടിപ്പ് കേസ്, വി.ഡി.സതീശനെതിരെ അന്വേഷണം ഊര്‍ജിതമാക്കി വിജിലന്‍സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News