
സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയപ്പെട്ടു. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്റ്റാര്‍ഷിപ്പ് തകർന്നുവീണു.
സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ല. ഉപഗ്രഹങ്ങള്‍ വിന്യസിക്കുന്നതിന് പകരം സ്റ്റാര്‍ഷിപ്പ് കറങ്ങാന്‍ തുടങ്ങി. തുടര്‍ന്ന് സ്‌പേസ് എക്‌സ് എന്‍ഞ്ചിനിയര്‍ക്ക് സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട് മിനിറ്റുകള്‍ക്ക് ഉള്ളിലാണ് സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പതിച്ചത്.
പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ച് മണിക്കായിരുന്നു സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്ന് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണവും സ്‌പേസ് എക്സിന് വിജയിപ്പിക്കാനായിരുന്നില്ല.
ALSO READ: ഭൂമിയുമായി കൂട്ടിയിടിക്കുമോ ? ഈഫൽ ടവറിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇതാ ഭൂമിയ്ക്ക് അരികിലേക്ക്
സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങൾ ബഹാമാസ്, ടര്‍ക്‌സ്-കൈകോസ് ദ്വീപുകള്‍ക്ക് മുകളിൽ എത്തിയത് ഭീതി പരത്തിയിരുന്നു. ഇത്തവണ ആശങ്ക ഒഴിവാക്കാന്‍ വ്യോമഗതാഗതം കുറവുള്ള സമയത്താണ് പരീക്ഷണം നടത്തിയത്. എന്നാല്‍ ഇത് തിരിച്ചടി അല്ലെന്ന് സ്‌പേസ് എക്‌സ് പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

