യൂറോ 2024: ‘സ്പെയിൻ എന്ന സുമ്മാവാ’, ക്രൊയേഷ്യയെ കിടുകിടാ വിറപ്പിച്ച് സ്‌പാനിഷ്‌ പട; ജയത്തോടെ തുടക്കം

യൂറോ കപ്പിൽ വിജയത്തോടെ തുടക്കം കുറിച്ച് സ്പെയിൻ. ക്രൊയേഷ്യയെഎതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് ടീം തങ്ങളുടെ കരുത്ത് തുറന്നു കാട്ടിയത്. തിരിച്ചടിക്കാനുള്ള ക്രൊയേഷ്യയുടെ എല്ലാ നീക്കങ്ങളെയും കൃത്യമായി പ്രതിരോധിച്ച സ്പാനിഷ് ഡിഫെൻസിനും, ഒരു പെനാൽറ്റി ഉൾപ്പെടെ തടഞ്ഞ ഉനൈ സിമോണിനുമാണ്‌ മത്സര വിജയത്തിൽ കയ്യടികൾ നൽകേണ്ടത്.

ALSO READ: ‘ഒടുവിൽ ആ സന്തോഷം അവർ പങ്കുവെച്ചു’, ലണ്ടനിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

തുടക്കത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പതിയെ സ്പെയിൻ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ​ഗോളുകൾ സ്പാനിഷ് സംഘം നേടിയെടുത്തു. 29-ാം മിനിറ്റിൽ അൽവാരോ മൊറാട്ട, 32-ാം മിനിറ്റിൽ ഫാബിയൻ റൂയിസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡാനി കാര്‍വജാൾ എന്നിവരാണ് സ്പെയിനിന് വേണ്ടി ഗോളുകൾ നേടിയത്.

ALSO READ: ‘ഇനി മുതൽ അപേക്ഷിക്കണ്ട, ആവശ്യപ്പെട്ടാൽ മതി’; കൊല്ലം ജില്ലാ പഞ്ചായത്തിൽ അപേക്ഷ എന്ന വാക്കുപയോഗിക്കേണ്ടന്ന് തീരുമാനം

അതേസമയം, മത്സരത്തിന്റെ പല ഘട്ടങ്ങളിലും തിരിച്ചടിക്കാനുള്ള ക്രൊയേഷ്യൻ ശ്രമങ്ങളേ നിഷ്പ്രഭമാക്കിക്കൊണ്ട് സ്പാനിഷ് ഡിഫൻസ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്ന്നു. ഒടുവിൽ കഷ്ടപ്പെട്ട് അവർ നേടിയെടുത്ത ഒരാശ്വാസ ഗോളിലേക്കുള്ള പെനാൽറ്റി തടഞ്ഞുകൊണ്ട് ഉനൈ സിമോൺ ക്രൊയേഷ്യയുടെ പരാജയം പൂർണ്ണമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News