തുടരെത്തുടരെ ​ഗോളുകൾ സൗദിക്കെതിരെ സ്പെയിനിൻ്റെ മുന്നേറ്റം

spain saudi

സ്പെയിൻ സൗ​ദി അറേബ്യ മത്സരത്തിൽ ആവേശം നിറച്ച് സ്പെയിനിൻ്റെ തുടരെത്തുടരെയുള്ള ​ഗോളുകൾ. മറ്റൊന്നും വകവെക്കാതെ എവിടേയും കാത്ത് നിൽക്കാതെ സ്പെയിൻ താരങ്ങൾ എതിരാളികളായ സൗദിയുടെ ​ഗോൾ വല തകർത്തു.

ആദ്യ മുപ്പത് മിനുട്ടിനുള്ളിൽ തന്നെ മൂന്ന് ​ഗോളുകളാണ് സ്പെയിൻ സൗദിക്കെതിരായി അടിച്ചത്. ആദ്യ ​ഗോൾ പത്താം മിനുട്ടിലായിരുന്നു. ലാമിൻ യമാലിന്റെ കാലിൽ നിന്നായിരുന്നു ആദ്യ ​ഗോൾ. മനോ​ഹരമായ ആ ​ഗോൾ സ്പെയിനിൻ്റെ ആത്മവിശ്വാസം നൂറിരട്ടിയാക്കി.

Also read: വേൾഡ് കപ്പിലെ ഫുട്ബോൾ ചാർജ് ചെയ്ത് ഉപയോ​ഗിക്കുന്നത്; എത്ര മണിക്കൂർ ചാർജ് നിൽക്കും… ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളറിയാം

പിന്നീടങ്ങോട് തുടരത്തുടരെ ​ഗോളുകളായിരുന്നു. ഇരുപത്തി ഒന്നാം മിനുട്ടിലും ഇരുപത്തി നാലാം മിനുട്ടിലും മൈക്കൽ ഒയാർസബാൽ മികച്ച രണ്ട് ​ഗോളുകൾ നേടി. കളി പൂർണമായും കയ്യടിക്കി വെച്ചിരിക്കുന്നത് സ്പെയിനാണ്. സൗദി അറേബ്യയ്ക്ക് ആദ്യ ഘട്ടത്തിലൊന്നും ​​ഗ്രൗണ്ടിൽ നിലയുറപ്പിക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും പൊരുതാൻ സൗദി അറേബ്യൻ താരങ്ങൾ ആവുന്നതും ശ്രമിക്കുന്നുണ്ട്. ബോൾ കയ്യടതക്കി വെക്കുന്നതിൽ പലപ്പോഴും അവർ പരാജയപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News