
ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എച്ച് മത്സരത്തിൽ സ്പെയിൻ ഇന്ന് കേപ് വെർഡിയയെ നേരിടും. പരുക്ക് കാരണം സ്പെയിൻ താരം ലാമിൻ യമാൽ 2026 ഏപ്രിൽ മുതൽ ഇതുവരെ ഒരു കളിക്കും കളത്തിലിറങ്ങിയിട്ടില്ല. ലോകകപ്പിന് മുന്നോടിയായി നടന്ന സ്പെയിനിന്റെ സൗഹൃദ മത്സരങ്ങളിലും ബാഴ്സ താരം കളിച്ചിരുന്നില്ല. എന്നാൽ കളിത്തിലിറങ്ങുന്നതിന് പൂർണ ആരോഗ്യവാനാണ് ലാമിൻ യമാൽ എന്ന് ഹെഡ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂണ്ടെ മാധ്യമങ്ങളോട് പറഞ്ഞു.
“സന്തോഷവാർത്ത ലാമിൻ വളരെ ആരോഗ്യവാനാണ്” മാധ്യമങ്ങളോട് ഹെഡ് കോച്ച്ലൂയിസ് ഡി ലാ ഫ്യൂണ്ടെ പ്രതികരിച്ചു. എന്നാൽ ഇന്നത്തെ മത്സരത്തിൽ താരം സ്പെയിനിനായി ബൂട്ട് കെട്ടുമോ എന്ന ചോദ്യത്തിന് മത്സരം എങ്ങനെയാണ് പുരോഗമിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും എന്നാണ് ഹെഡ് കോച്ച് മറുപടി നൽകിയത്.
ഇത്തവണത്തെ ലോകകപ്പിൽ ജയസാധ്യത ഏറ്റവും അധികം കല്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് സ്പെയിൻ. കേപ് വെർഡെ, സൗദി അറേബ്യ, ഉറുഗ്വേ എന്നിവരുൾപ്പെടുന്ന ഗ്രൂപ് എച്ചിലാണ് സ്പെയിനുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

