
അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള സ്പാനിഷ് ടീമിൽ ഒരു റയൽ മാഡ്രിഡ് താരത്തെ പോലും ഉൾപ്പെടുത്തിയില്ല. പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ പ്രഖ്യാപിച്ച 26 അംഗ സ്‌ക്വാഡിലെ ശ്രദ്ധാകേന്ദ്രം ബാഴ്‌സലോണയുടെ യുവ സൂപ്പർ താരം ലാമിനെ യമാൽ ആണ്.
എന്നാൽ ടീമിൽ ഒരൊറ്റ റയൽ മാഡ്രിഡ് കളിക്കാരൻ പോലും ഇടം പിടിക്കാത്തത് ഒരു വിഭാഗം ആരാധകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. പ്രതിരോധതാരം ഡീൻ ഹ്യൂസനും പഴയ പടക്കുതിരയായ ഡാനി കാർവഹാലും ടീമിൽ ഇടംനേടിയില്ല.2010 ഫിഫ ലോകകപ്പ് ജേതാക്കളായ സ്പെയിൻ വലിയ പ്രതീക്ഷകളോടെയാണ് കളത്തിലിറങ്ങുന്നത്. 2024ൽ യൂറോ കപ്പ് കിരീടം ചൂടിയ ടീം ലോകകപ്പ് കിരീടം ചൂടാൻ ഏറ്റവും അധികം സാധ്യതയുള്ള ടീമുകളിൽ ഒന്നാണ്. ജൂൺ 15ന് കേപ് വെർദെയെതിരെയാണ് സ്പെയിന്റെ ആദ്യ മത്സരം. തുടർന്ന് സൗദി അറേബ്യയെയും ഉറുഗ്വേയെയും ഗ്രൂപ്പ് ഘട്ടത്തിൽ നേരിടും.
സ്‌ക്വാഡ്
ഗോൾകീപ്പർമാർ: ഉനൈ സിമോൺ (അത്‌ലറ്റിക് ക്ലബ്), ഡേവിഡ് രായ (ആഴ്സനൽ), ജോവാൻ ഗാർസിയ (ബാഴ്സലോണ)
ഡിഫൻഡർമാർ: മാർക് കുക്കുറെല്ല (ചെൽസി), പൗ ക്യൂബാർസി (ബാഴ്സലോണ), അയ്മെറിക് ലാപോർട്ടെ (അത്‌ലറ്റിക് ക്ലബ്), അലെജാൻഡ്രോ ഗ്രിമാൽഡോ (ബേയർ ലെവർകുസെൻ), പെഡ്രോ പോറോ (ടോട്ടൻഹാം ഹോട്‌സ്‌പർ), എറിക് ഗാർസിയ (ബാഴ്‌സലോണ), മാർക്കോസ് ലൊറെൻ്റി (അത്‌ലറ്റിക്കോ മാഡ്രിഡ്), പ്യുബിൽ (അത്‌ലറ്റിക്കോ മാഡ്രിഡ്)
മിഡ്ഫീൽഡർമാർ: ഗവി (ബാഴ്സലോണ), റോഡ്രി (മാഞ്ചസ്റ്റർ സിറ്റി), പെഡ്രി (ബാഴ്സലോണ), മാർട്ടിൻ സുബിമെൻഡി (ആഴ്സനൽ), ഫാബിയാൻ റൂയിസ് (പിഎസ്ജി), അലക്സ് ബെയ്ന (അറ്റ്ലറ്റിക്കോ മാഡ്രിഡ്), മൈക്കൽ മെറിനോ (ആഴ്സനൽ)
ഫോർവേഡ്സ്: ലാമിൻ യമാൽ (ബാഴ്സലോണ), നിക്കോ വില്യംസ് (അത്ലറ്റിക് ക്ലബ്), ഡാനി ഓൾമോ (ബാഴ്സലോണ), ഫെറാൻ ടോറസ് (ബാഴ്സലോണ), മൈക്കൽ ഒയാർസബൽ (റിയൽ സോസിഡാഡ്), യെറെമി പിനോ (ക്രിസ്റ്റൽ പാലസ്), ബോർജ ഇഗ്ലേഷ്യസ് (സെൽറ്റ വിഗോ), വിക്ടർ മുനോസ് (ഒസാസുന)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

