സ്പാനിഷ് യുദ്ധവിമാനം തകര്‍ന്നുവീണു; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റ്; വീഡിയോ

സ്പാനിഷ് യുദ്ധവിമാനം തകര്‍ന്നുവീണു. സരഗോസ വ്യോമതാവളത്തിലാണ് യുദ്ധവിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ നിന്ന് പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. തിരക്കേറിയ ഹൈവേയ്ക്ക് സമീപമുള്ള വ്യോമത്താവളത്തില്‍ പതിച്ച യുദ്ധവിമാനം പൊട്ടിത്തെറിച്ച് തീഗോളമാകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു,

തകര്‍ന്നുവീണ് അഗ്‌നിക്കിരയാകും മുമ്പ് വിമാനത്തില്‍ നിന്ന് പൈലറ്റ് സുരക്ഷാസംവിധാനം ഉപയോഗിച്ച് പുറത്തേക്ക് ചാടുകയായിരുന്നു. പൈലറ്റ് സുരക്ഷിതനാണെന്നാണും കാലിന് ചെറിയ പരുക്കുകള്‍ മാത്രമേയുള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി. എഫ്-18 യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News