സ്പാനിഷ് ലാലീഗ; റയൽ മാഡ്രിഡ് അറ്റ്ലറ്റിക്ക് ക്ലബിനെ ഇന്ന് നേരിടും

സ്പാനിഷ് ലാലീഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് അറ്റ്ലറ്റിക്ക് ക്ലബിനെ നേരിടും. റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്റിയോഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 10 മണിക്കാണ് മത്സരം നടക്കുക. ലീഗിലെ അവസാന മത്സരത്തിനായാണ് റയൽ മാഡ്രിഡ് അറ്റ്ലറ്റിക്ക് ക്ലബിനെതിരായ മത്സരത്തിനായ് ഇറങ്ങുന്നത്.നിലവിൽ 77 പോയിന്‍റോടെ ലീഗിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. ക്ലബ് വിടുന്ന ഈഡൻ ഹസാർഡ്.മാർക്കോ അസെൻസിയോ, മരിയോനോ തുടങ്ങിയ താരങ്ങൾക്ക് ജയത്തോടെ യാത്രയപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാവും റയൽ മാഡ്രിഡ് അറ്റ്ലറ്റിക്ക് ക്ലബിനെതിരായ മത്സരത്തിനായി ഇറങ്ങുക.

Also Read: മുഹമ്മദ് അലി; രാഷ്ട്രീയത്തിലും പ്രതിരോധം തീർത്ത ഇതിഹാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News