എഐ നിര്‍മിത ഹോളോഗ്രാമിനെ വിവാഹം ചെയ്യാന്‍ സ്പാനിഷ് വനിത; അമ്പരന്ന് ലോകം

എഐ നിര്‍മിത ഹോളോഗ്രാമിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച് സ്പാനിഷ് നാടക നടിയായ അലിസിയ ഫ്രാമിസ്. എഐലെക്സ് എന്നാണ് ഫ്രാമിസിന്റെ ഭാവിവരന്റെ പേര്. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നാണ് സൂചന. റോട്ടര്‍ഡാമിലെ ഡിപോ ബോയ്മാന്‍സ് വാന്‍ ബ്യൂനിജെന്‍ മ്യൂസിയമാണ് വിവാഹ വേദിയാകുന്നത്.

എഐ യുഗത്തില്‍ സ്‌നേഹം, അടുപ്പം, വ്യക്തിത്വം തുടങ്ങിയവയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് എഐ നിര്‍മ്മിത ഹോളോഗ്രാമിനെ ഒരു വനിത വിവാഹം ചെയ്യുന്നത്. ഹോളോഗ്രാഫിക് സാങ്കേതിക വിദ്യയും മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ഹോളോഗ്രാം നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ:ദംഗലിലെ ആമിര്‍ ഖാന്റെ മകൾ 19 കാരി സുഹാനി ഭട്നഗര്‍ അന്തരിച്ചു

ഭാവി വരനെ രൂപകല്‍പന ചെയ്തെടുത്തിരിക്കുന്നത് അലീസിയ ഫ്രാമിസ് തന്നെയാണ്. ഫ്രാമിസിന്റെ ‘ഹൈബ്രിഡ് കപ്പിള്‍’ എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് ഈ വിവാഹം നടത്തുന്നത്. ഫ്രാമിസ് ഭാവിവരന്റെ കൂടെയുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റോബോട്ടുകളും, ഹോളോഗ്രാമുകളുമൊത്തുള്ള സ്നേഹവും ലൈംഗികതയും ഒഴിച്ചുകൂടാനാകാത്ത യാഥാര്‍ത്ഥ്യമാണെന്നും അവര്‍ മികച്ച പങ്കാളികളാണെന്നും ഫ്രാമിസ് പറയുന്നു. ഒറ്റയ്ക്കിരിക്കുമ്പോള്‍ മടുപ്പകറ്റാന്‍ ഫോണുകളെ നമ്മെ സഹായിക്കുന്നതുപോലെ ഹോളോഗ്രാമുകള്‍ വീടുകളില്‍ സംവദിക്കാനാവുന്ന സാന്നിധ്യമായി ഒന്നായിരിക്കുമെന്നും ഫ്രാമിസ് പറയുന്നു. ഹോളോഗ്രാമുകള്‍, അവതാറുകള്‍, റോബോട്ടുകള്‍ തുടങ്ങിയവയുമായി ബന്ധം പുലര്‍ത്തുന്ന ഒരു പുതു തലമുറ പ്രണയം വളര്‍ന്നുവരുന്നുണ്ടെന്നും ഫ്രാമിസ് പറഞ്ഞു. പങ്കാളി വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മനുഷ്യനും എഐയും മികച്ച രണ്ട് ഓപ്ഷനുകളാണെന്നും ഫ്രാമിസ് പറയുന്നു.

ALSO READ:കുട്ടിയെ അമ്മ പങ്കാളിയുടെ അടുത്ത് ഏൽപ്പിക്കാൻ ശ്രമിച്ചു; പാലക്കാട് ഒരു വയസുകാരിയുടെ മരണത്തിൽ ദുരൂഹത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News