
ന്യൂയോർക്ക്: ആദ്യ മത്സരത്തിൽ കേപ് വെർദേയ്ക്ക് മുന്നിൽ സമനിലയിൽ കുരുങ്ങിയ സ്പെയിൻ സൗദി അറേബ്യയ്‌ക്കെതിരെ തകർപ്പൻ ജയത്തോടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് സ്പെയിൻ വിജയിച്ചത്. ഈ മത്സരത്തിൽ ഒട്ടനവധി ചരിത്രനേട്ടങ്ങളും ലാമിൻ യമാൽ ഉൾപ്പടെയുള്ള സ്പാനിഷ് താരങ്ങൾ കൈവരിച്ചു. ആ റെക്കോർഡുകൾ ഏതൊക്കെയെന്ന് നോക്കാം…
ഒരു ലോകകപ്പ് മത്സരത്തിന്റെ ആദ്യ പകുതിയിൽ മൂന്ന് ഗോൾ നേട്ടത്തിൽ എത്തുന്ന ആദ്യ സ്പെയിൻ താരമായി ഫോർവേഡ് ആയ മൈക്കൽ ഒയാർസബാൽ മാറി.
1958-ൽ പെലെയ്ക്ക് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടം ലാമിൻ യമാൽ സ്വന്തമാക്കി. ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടുമ്പോൾ യമാലിന്‍റെ പ്രായം 18 വയസ്സും 343 ദിവസവുമാണ്.
മത്സരത്തിന്റെ ആദ്യ 25 മിനിറ്റിനുള്ളിൽ മൈക്കൽ ഒയർസബാൽ ഇരട്ട ഗോളും ഒരു അസിസ്റ്റും ഉൾപ്പടെ മൂന്ന് ഗോളുകളിൽ പങ്കാളിയായി. കഴിഞ്ഞ 60 വർഷത്തിനിടെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കളിക്കാരനായി ഒയർസബാൽ മാറി. 1982-ൽ ഹംഗറിയുടെ ലാസ്ലോ ഫസെക്കാസ്, എൽ സാൽവഡോറിനെതിരെയാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
Also Read- വയ്ക്കടാ ഇതിനു മുകളിലൊരു തിരിച്ചുവരവ്; സൗദിയെ തറപറ്റിച്ച് മികേല്‍ ഒയാര്‍സ്ബാൽ
ഒരു ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എട്ടാമത്തെ കളിക്കാരനായി യമാൽ മാറി. 17 വയസ്സുള്ളപ്പോൾ പെലെ 6 ഗോളുകൾ നേടിയിരുന്നു, അതേസമയം 18 വയസ്സുള്ളപ്പോൾ മൈക്കൽ ഓവനും മാനുവൽ റോസാസും രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.
ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡിൽ ഗാവിയ്ക്ക് പിന്നിൽ യമാൽ രണ്ടാമതെത്തി. 2022 ലോകകപ്പിൽ കോസ്റ്റാറിക്കയ്ക്കെതിരെ ഗാവി ഗോൾ നേടുമ്പോൾ പ്രായം 18 വയസും 110 ദിവസവുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

