ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിലേക്ക് ക്ഷണിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായ ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിന് ക്ഷണിക്കാനായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പുതുപ്പള്ളിയിലെത്തി. ഭാര്യ മറിയാമ്മ ഉമ്മനെയും മകള്‍ മറിയ ഉമ്മനെയും പുതുപ്പള്ളി പള്ളിയിലെത്തി കണ്ട ശേഷമാണ് സ്പീക്കര്‍ നിയമസഭാ സമ്മേളനത്തിന് നേരിട്ട് ക്ഷണിച്ചത്.

Also read- ജയില്‍ മോചിതനായിട്ട് ഒരാഴ്ച; മോഷണക്കേസില്‍ യുവാവ് വീണ്ടും പിടിയില്‍

നിയമസഭയുടെ 53 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഉമ്മന്‍ ചാണ്ടിയില്ലാതെയാണ് നിയമസഭാ സമ്മേളനം നടക്കുന്നതെന്നും പകരം വയ്ക്കാനില്ലാത്ത നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും സ്പീക്കര്‍ അനുസ്മരിച്ചു. കുടുംബാംഗങ്ങളോടൊപ്പം അഞ്ച് മിനിട്ട് ചെലവഴിച്ച ശേഷമാണ് സ്പീക്കര്‍ മടങ്ങിയത്.

Also read- ‘മലയാളത്തിന്റെ മുരളീരവം നിലച്ചിട്ട് ഇന്നേക്ക് പതിനാലു വര്ഷം’, ഓർമ്മകളിൽ പ്രിയപ്പെട്ട മുരളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News