ആഘോഷാരവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാൾ: ആശംസകൾ നേർന്ന് സ്പീക്കർ എ എൻ ഷംസീർ

eid

വർക്കും എൻ്റെ ചെറിയപെരുന്നാൾ ആശംസകൾ…
സ്നേഹത്തിൻ്റെ, ത്യാഗത്തിന്റെ, സാഹോദര്യത്തിൻ്റെ വലിയ ആഘോഷാരവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാൾ എന്ന് ആശംസിക്കുന്നു. നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വെയ്ക്കുന്നത് എന്ന അഭിമാനത്തോടെ പറയാനാകുന്നു എന്നതാണ് ഈ ചെറിയ പെരുന്നാളിനെ ഏറ്റവും മനോഹരമാക്കിയത്.

Also read: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള യുഡിഎഫ് പ്രവർത്തകരുടെ കൈയ്യേറ്റം; പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

ഒപ്പം, ഈദുൽ ഫിത്ർ ആശംസ നേർന്ന് പ്രതിപക്ഷ നേതാവും.

കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ വിശ്വാസി സമൂഹം ഈദുൽ ഫിത്ർ ആഘോഷിക്കുകയാണ്. ആത്മീയവും ശാരീരികവുമായ ശുദ്ധി വരുത്താനുള്ളതായിരുന്നു ഓരോ വിശ്വാസിക്കും നോമ്പ് കാലം. വ്രതാനുഷ്ഠാനത്തിലൂടെ സ്വയം ശുചീകരണത്തിന് വിധേയമാക്കപ്പെടുന്നതിനൊപ്പം സഹജീവികളെ സഹായിക്കാനുള്ള കാലം കൂടിയായിരുന്നു അത്.

ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്ന് പറയുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്ന കാരുണ്യത്തിലൂന്നിയ വിശ്വാസമാണ് ഇസ്ലാം മതം. ത്യാഗം, സ്‌നേഹം, നന്ദി എന്നിവയാണ് ഈദുൽ ഫിത്ർ ആഘോഷം നൽകുന്ന സന്ദേശം. ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News