
സി.പി.ഐ എം സംസ്ഥാന കമ്മറ്റി അംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ.എൻ. മോഹൻദാസിന്റെ നിര്യാണത്തിൽ കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അനുശോചിച്ചു. ദീർഘകാലം പാർട്ടിയുടെയും പൊതുജനങ്ങളുടെയും ഉന്നമനത്തിനായി സമർപ്പിതമായി പ്രവർത്തിച്ച ഒരു നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു.
സംഘടനാ രംഗത്തും സാമൂഹിക മേഖലകളിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സഹപ്രവർത്തകർക്കും പുതിയ തലമുറയ്ക്കും എന്നും പ്രചോദനമായിരുന്നു. സൗമ്യഭാവവും പ്രവർത്തനനിഷ്ഠയും കൈവിടാതെ പൊതുജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നു ഇ.എൻ. മോഹൻദാസ്. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കും പൊതുസമൂഹത്തിനും നികത്താനാവാത്ത വലിയ നഷ്ടമാണെന്നും സ്പീക്കർ അനുസ്മരിച്ചു.
ALSO READ : ഇ എൻ മോഹൻദാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
അദ്ദേഹത്തിന്റെ വേർപാടിൽ പ്രിയപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും എ.എൻ. ഷംസീർ അറിയിച്ചു.
അനുശോചനകുറിപ്പ്
സി.പി.ഐ(എം) സംസ്ഥാന കമ്മറ്റി അംഗവും, മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന, സഖാവ് ഇ.എൻ. മോഹൻദാസിൻ്റെ, നിര്യാണം ഏറെ ദുഃഖകരമാണ്. ദീർഘകാലം പാർട്ടിയുടെയും പൊതുജനങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച സമർപ്പിതനായ ഒരു പ്രവർത്തകനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. സംഘടനാ രംഗത്തും സാമൂഹിക മേഖലകളിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സഹപ്രവർത്തകർക്കും പുതിയ തലമുറയ്ക്കും പ്രചോദനമായിരുന്നു.
സൗമ്യഭാവവും പ്രവർത്തനനിഷ്ഠയും കൈവിടാതെ പൊതുജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവായിരുന്നു ഇ.എൻ. മോഹൻദാസ്. അദ്ദേഹത്തിന്റെ നിര്യാണം, പാർട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും, സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
എ എൻ ഷംസീർ
(സ്പീക്കർ,
കേരള നിയമസഭ)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

