‘ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒന്നുചേര്‍ന്ന് വരവേല്‍ക്കുന്നു’; വിഷു ആശംസകളുമായി സ്പീക്കര്‍ എ എൻ ഷംസീർ

an-shamseer-vishu

വിഷു ആശംസകള്‍ നേർന്ന് സ്പീക്കര്‍ എ എൻ ഷംസീർ. കാര്‍ഷിക കേരളം അതിന്റെ വിളകളേയും സമൃദ്ധമായ വിളവെടുപ്പുകളേയുമാണ് കണി കാണുന്നത്. ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒന്നുചേര്‍ന്ന് വരവേല്‍ക്കുന്നു.

സമഭാവനയും സ്‌നേഹവും സാഹോദര്യവും പുലരുമ്പോഴാണ് ഐശ്വര്യവും സമൃദ്ധിയും അര്‍ഥപൂര്‍ണമാകുന്നത്. അത്തരത്തില്‍ അര്‍ഥപൂര്‍ണമായ വിഷു ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ധര്‍മ്മടത്തെ അതിദാരിദ്രമുക്ത മണ്ഡലമായി പ്രഖ്യാപിച്ചു; ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി

നമ്മുടെ ഒരുമയും ഐക്യബോധവും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വിഷു ആഘോഷങ്ങള്‍; ആശംസകളുമായി മുഖ്യമന്ത്രി

വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള നമ്മുടെ ഉത്സവങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News