
നന്മയുടെ പുതുപിറവിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ഈസ്റ്റർ ആശംസാ കുറിപ്പിലൂടെ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു .
ഉയർത്തെഴുന്നേൽപ്പെന്ന വലിയ സന്ദേശം മനുഷ്യർക്കാകെ മുന്നേറാനുള്ള ധൈര്യവും പ്രതീക്ഷയുമാണെന്നും പങ്കിടലിന്റെ സൗന്ദര്യമാണ് ഓരോ ആഘോഷത്തെയും മഹത്തരമാക്കുന്നതെന്നും അദ്ദേഹം ഈസ്റ്റർ ആശംസ കുറിപ്പിൽ പറഞ്ഞു .
നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ ഈസ്റ്റര്‍ ആശംസ കുറിപ്പിന്റെ പൂർണ്ണ രൂപം :
എല്ലാവര്‍ക്കും എന്റെ ഈസ്റ്റര്‍ ആശംസകള്‍
കൊടിയ സഹനങ്ങൾക്കും ത്യാഗങ്ങൾക്കും ഒടുവിൽ ഒരു ഉയിർത്തെഴുന്നേല്പുണ്ട് എന്ന വലിയ സന്ദേശം മനുഷ്യർക്കാകെ മുന്നേറാനുള്ള ധൈര്യവും പ്രതീക്ഷയുമാണ്.
പങ്കിടലിന്റെ സൗന്ദര്യമാണ് ഓരോ ആഘോഷത്തെയും മഹത്തരമാക്കുന്നത്.
സ്നേഹസന്നദ്ധതയുടെ അപ്പം പങ്കിട്ട്, നാം കാത്തിരിക്കുന്ന നന്മയുടെ പുതുപിറവിക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഈസ്റ്റർ ആശംസകൾ നേർന്നു . പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ ആശംസാകുറിപ്പിലൂടെ പറഞ്ഞു . ദുഃഖവെള്ളി കഴിഞ്ഞ ഈസ്റ്റർ ഉണ്ടെന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നല്‍കുമെന്നും നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റര്‍ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ : എമ്പുരാൻ 300 കോടി ക്ലബിൽ; ഇത് ചരിത്രം, മലയാളത്തിലെ ആദ്യ ചിത്രം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here