പ്രതിപക്ഷത്തിന് സ്പീക്കറുടെ താക്കീത്

കഴിഞ്ഞ ദിവസം നൽകിയ റൂളിംഗ് പ്രതിപക്ഷം പാലിക്കുന്നില്ലെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ.  നടുത്തളത്തിൽ സത്യാഗ്രഹം ഇരിക്കുന്ന അംഗങ്ങൾ ചെയറിലേക്ക് പോയിരിക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചെങ്കിലും  അംഗങ്ങൾ അതിന് തയ്യാറായില്ല. തുടർന്ന് നിയമസഭ നടുത്തളത്തിലെ ചെയ്തികൾക്ക് ചെയറിന് ആവശ്യമെങ്കിൽ നടപടി എടുക്കാം എന്ന് സ്പീക്കർ പ്രതിപക്ഷത്തെ താക്കീത് ചെയ്തു.  അത്തരത്തിൽ വലിയ നടപടികൾ ഒന്നും ചെയർ സ്വീകരിച്ചിട്ടില്ല എന്നും സ്പീക്കർ പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു.

അടിയന്തിര പ്രമേയത്തിന് അവതരണ അനുമതി പലപ്പോഴും നിഷേധിച്ചിട്ടുണ്ട്. അത് കാരണം ചെയറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല. ചരിത്രത്തിൽ  ചെയറിനെ അധിക്ഷേപിച്ചുകൊണ്ട് പുറത്ത് വാർത്താ സമ്മേളനം നടത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ല. പ്രതിപക്ഷം പുനർവിചിന്തനം നടത്തണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു.

എന്നാൽ  തുടർച്ചയായി എഴാം ദിവസവും സഭ തടസപ്പെടുത്തുന്ന നടപടികളാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്ന് ഇന്നും ഉണ്ടായത്. തുടർച്ചയായി സഭാ നടപടികൾ തടസപ്പെടുത്തുന്നത്ത്  പ്രതിപക്ഷം തുടർന്നതോടെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here