ഉദ്ധവിന് തിരിച്ചടി; ഷിന്‍ഡേ പക്ഷം ഔദ്യോഗികമെന്ന് സ്പീക്കര്‍

ഉദ്ദവ് വിഭാഗം ശിവസേനയും ഷിന്‍ഡേ വിഭാഗം ശിവസേനയും നല്‍കിയ ഹര്‍ജികളില്‍ വിധി പറഞ്ഞ് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ വിഭാഗമാണ് യഥാര്‍ത്ഥ ശിവസേനയെന്നും പാര്‍ട്ടി നേതാവ് ഷിന്‍ഡേയാണെന്നുമാണ് സ്പീക്കര്‍ വ്യക്തമാക്കിയത്. ഉദ്ധവ് മുഖ്യമന്ത്രിയായിരിക്കെ ശിവസേനയില്‍ നിന്നും കൂറുമാറിയ വിമത നീക്കം നടത്തിയ ഷിന്‍ഡെ അടക്കമുള്ള 16 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ മതിയായ കാരണം കണ്ടെത്താനായിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ALSO READ: ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ആഗോള മലയാളി പ്രവാസി സംഗമം; മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഭൂരിപക്ഷം എംഎല്‍എമാരും ഷിന്‍ഡേയ്‌ക്കൊപ്പമാണ്. ഭൂരിപക്ഷത്തിന്റെ തീരുമാനം പാര്‍ട്ടിയുടെ തീരുമാനമായി കണക്കാക്കുന്നു. ദേശീയ എക്‌സിക്യൂട്ടീവാണ് പരമോന്നത സമിതിയെന്നാണ് ശിവസേന ഭരണഘടനയില്‍ പറയുന്നതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ശിവസേനയിലെ പ്രമുഖ നേതാവാണെന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ താല്‍പര്യം പാര്‍ട്ടി താല്‍പര്യമാണെന്ന അവകാശവാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ALSO READ: പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്; ഒന്നാം പ്രതി സവാദ് ഈ മാസം 24 വരെ റിമാൻഡിൽ

ഉദ്ദവ് പക്ഷം തങ്ങളുടെ വാദങ്ങള്‍ക്ക് അടിസ്ഥാനമാക്കിയ 2018ലെ ശിവസേനാ ഭരണഘടന അംഗീകരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് കമ്മിഷനിലെ രേഖകളിലുള്ളത് 199ലെ ഭരണഘടനയാണ്. അതനുസരിച്ച്, പാര്‍ട്ടിയിലെ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ കൂട്ടായ തീരുമാനമാണ് എടുക്കേണ്ടത്. എന്നാല്‍, 2022ല്‍ ശിവസേനയിലുണ്ടായ പ്രതിസന്ധി വേളയില്‍ കൂട്ടായ തീരുമാനമല്ല ഉണ്ടായത്. ഉദ്ധവ് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയായിരുന്നു. 1999ലെ ഭരണഘടനയ്ക്ക് വിരുദ്ധമാണിത്. അതിനാല്‍ ഷിന്‍ഡെയെ നീക്കാന്‍ ഉദ്ധവിന് അധികാരമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ALSO READ: രാമക്ഷേത്ര പ്രതിഷ്ഠ: കോണ്‍ഗ്രസിന്റേത് വൈകിയുദിച്ച വിവേകമെന്ന് ഐഎന്‍എല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News