“വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കും”: മന്ത്രി എകെ ശശീന്ദ്രന്‍

വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാനശല്യം നേരിടാൻ സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ നടന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read; അകാലി ദളുമായി നടത്തിയ ചർച്ച പരാജയം; ലോകസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപി ഒറ്റക്ക് മത്സരിച്ചേക്കും

വയനാട്ടിലെ കാട്ടാന ആക്രമണം നേരിടാൻ സമഗ്രമായ പദ്ധതികൾ വേണമെന്ന് വനംമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തൃശൂരിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. മൂന്ന് വനം ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി വയനാട്ടിൽ സ്പെഷ്യൽ സെൽ രൂപീകരിക്കുമെന്ന് യോഗത്തിനു ശേഷം വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഈ മാസം 15നകം യോഗം ചേര്‍ന്ന് സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read; പലസ്തീൻ ജനതയെ ഇസ്രയേൽ അധിനിവേശത്തിൽ നിന്നും രക്ഷിക്കണം: നടപടി ആവശ്യപ്പെട്ട് യുഎഇ

കർണാടകയുടെ ചിപ്പിൽ നിന്നും നേരിട്ട് സിഗൽ ലഭ്യമാക്കാവുന്ന ആന്റിന കേരളത്തിന്റെ കയ്യിലില്ലെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ പുതിയതായി രണ്ട് ആർആർടി സംഘത്തെ നിയോഗിക്കാനും തൃശൂരിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News