രാത്രിയിൽ ചപ്പാത്തിക്ക് കഴിക്കാൻ കിടിലം ഒരു മുട്ട കറി

egg curry

രാത്രിയിൽ ചപ്പാത്തിക്ക് ഒപ്പം കഴിക്കാൻ കിടിലം ഒരു മുട്ട കറി ഉണ്ടാക്കിയാലോ. ചപ്പാത്തിക്ക് മാത്രമല്ല പൊറോട്ടക്കും ദോശക്കും അപ്പത്തിനുമെല്ലാം ഈ കറി കൂടെ കഴിക്കാം.
ഇതിനായി
മുട്ട -ആവശ്യത്തിന്
സവാള- 2
പച്ചമുളക് 4
തക്കാളി 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ
ഓയിൽ- 2ടേബിൾ സ്പൂൺ
പട്ട, ഏലക്ക, ഗ്രാമ്പു
കറിവേപ്പില
ഉപ്പ്
ഓയിൽ 1ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി
മുളക് പൊടി
ഗരം മസാല
മല്ലിപൊടി
വെള്ളം – 1/2 കപ്പ്‌
തേങ്ങ – 1/2 കപ്പ്‌
നട്സ് 5

also read: ഒട്ടും കയ്പ്പില്ലാത്ത കിടിലന്‍ പാവയ്ക്ക അച്ചാര്‍; റെസിപ്പി ഇതാ…
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി അതിൽ ഒന്നു മാറ്റി വെക്കുക. ശേഷം മുട്ട എണ്ണയിൽ മഞ്ഞൾപ്പൊടി, മുളകുപൊടി ചേർത്ത് നന്നായി ഫ്രൈ ആക്കി . ശേഷം ഒരു പാനിൽ സവാള,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റി പൊടികൾ ചേർത്ത് ഇളക്കുക. ശേഷം തക്കാളി ചേർക്കുക. തേങ്ങയും നട്സും ചേർത്ത് നന്നായി അരച്ചെടുത്ത് ഇതിലേക്ക് ചേർക്കുക. ശേഷം മാറ്റിവച്ച മുട്ട കൂടി ഇതിലേക്ക് ഇടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News