പുട്ടുപൊടിയുണ്ടോ വീട്ടില്‍? എളുപ്പം തയ്യാറാക്കാം രുചിയൂറും നെയ്പ്പത്തിരി

പുട്ടുപൊടിയുണ്ടെങ്കില്‍ നല്ല കിടിലന്‍ നെയ്പ്പത്തിരി നമുക്ക് വീട്ടിലുണ്ടാക്കാം. വളരെ രുചികരമായ രീതിയില്‍ നെയ്പ്പത്തിരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

പുട്ട് പൊടി – 11/2 കപ്പ്

ചൂട് വെള്ളം – കുഴയ്ക്കാന്‍ ആവശ്യമുള്ള വെള്ളം

ചിരവിയ തേങ്ങ – 1/3 കപ്പ്

ചെറിയ ഉള്ളി – 6

ജീരകം – 1 ടീസ്പൂണ്‍

ഉപ്പ്, എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പുട്ട് പൊടിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്തിളക്കി ചൂട് വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക.

തേങ്ങയും ചെറിയഉള്ളിയും ജീരകവും മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക

ചൂട് വെള്ളം ഒഴിച്ച് വെച്ചിരിക്കുന്ന പുട്ട് പൊടിയില്‍ അരച്ച തേങ്ങയും ചേര്‍ത്ത് കുഴച്ചെടുക്കുക.

ചീന ചട്ടിയില്‍ എണ്ണ ചൂടാക്കുക.

ഒരു പ്ലാസ്റ്റിക് പേപ്പറില്‍ എണ്ണ തേച്ച് മാവ് അതില്‍വെച്ച് വട്ടത്തില്‍ പരത്തി എടുക്കുക.

നല്ല ചൂടായ എണ്ണയില്‍ ഇത് പൊരിച്ചെടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel