സിദ്ധിഖിനെ കണ്ടെത്താനുള്ള ഊർജിത നീക്കവുമായി പ്രത്യേക അന്വേഷണസംഘം

മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ നടന്‍ സിദ്ധിഖിനെ കണ്ടെത്താനുള്ള ഊർജിത നീക്കവുമായി പ്രത്യേക അന്വേഷണസംഘം. സിദ്ധിഖിനെ സഹായിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം സിദ്ദിഖിന്റെ മകൻറെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു.

ALSO READ: ഓണ്‍ലൈനായി പണം തട്ടുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്

ഒളിവിൽ കഴിയുന്ന സിദ്ധിഖിനെ സഹായിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മകൻ ഷഹീൻ്റെ രണ്ടു സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയത്. നാദിൻ ബക്കർ, പോൾ ജോയ് മാത്യു എന്നിവരെയാണ് കൊച്ചിയിലെ അന്വേഷണസംഘത്തിന്റെ ഓഫീസിൽ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയത്. അതിനിടെ ഇരുവരെയും പൊലീസ് കസ്റ്റഡിയില് എടുത്തു എന്ന് ചൂണ്ടികാട്ടി നാദിൻ ബക്കറിൻ്റെയും, പോൾ ജോയ് മാത്യുവിൻ്റെയും കുടുംബങ്ങൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചിരുന്നു.എന്നാല് കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.അതേസമയം അന്വേഷണസംഘം ഭീഷണിപ്പെടുത്തിയെന്ന് സിദ്ദിഖിന്റെ മകൻ ആരോപിച്ചു. മുൻകൂർ ജാമ്യ ഹാർജി നാളെ പരിഗണിക്കാനിരിക്കെ ഒളിവിൽ കഴിയുന്ന സിദ്ധിഖിനെ എത്രയും വേഗം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം.

ALSO READ: ഇതേ ഒരു മാർഗ്ഗമുള്ളു! വിനോദ സഞ്ചാരിയായി വനിതാ എസിപി ഓട്ടോറിക്ഷയിൽ…കാര്യമിതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News