ഹേമ കമ്മറ്റി റിപ്പോർട്ട്; പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

High Court Sabarimala case

ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. നിർദിഷ്ട സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റ് 2, 3 തീയതികളില്‍ കൊച്ചിയിൽ നടക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. തീയതി പുനക്രമീകരിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സിനിമാ മേഖലയിലെ നിയമ നിര്‍മ്മാണത്തിന്റെ കരട് നല്‍കാന്‍ സര്‍ക്കാര്‍ സാവകാശം തേടി. എന്നാൽ നിയമ നിര്‍മ്മാണത്തിനായുള്ള കാലതാമസം ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.

ALSO READ: ഉണ്ണിമുകുന്ദൻ മാനേജറെ തല്ലിയെന്ന പരാതി; പ്രശ്ന പരിഹാര നീക്കവുമായി ഫെഫ്കയും എഎംഎംഎയും

ENGLISH SUMMARY: The special investigation team has submitted an investigation report to the High Court regarding the steps taken following the Hema Committee report. The action is as per the court’s directions. The government informed the court that the proposed film conclave will be held in Kochi on August 2 and 3. The government clarified that the date has been rescheduled. The government made this announcement while considering the petitions related to the Hema Committee report. The government sought time to submit a draft of the legislation in the film sector. However, the High Court directed the government to avoid delay in making the legislation.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News