ലൈസോസോമല്‍ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം എസ് എ ടി ആശുപത്രി സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഭാഗമായി ലൈസോസോമല്‍ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ സംഘടിപ്പിച്ചു. കുഞ്ഞുങ്ങളുടെ ആരോഗ്യനില വിലയിരുത്തി തുടര്‍ ചികിത്സയ്ക്കായാണ് പീഡിയാട്രിക്സ്, ഇ എന്‍ ടി, ജനറ്റിക്സ്, സൈക്കോളജി, ഡെവലപ്മെന്റല്‍ തെറാപ്പി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത് എന്നും മന്ത്രി വീണ ജോർജ് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

also read:ഇങ്ങനെയൊരു പ്രതിപക്ഷം ലോകത്തെവിടെയുമില്ല, കോൺഗ്രസിന് നിലപാടില്ല; എംവി ഗോവിന്ദൻ മാസ്റ്റർ

അപൂര്‍വ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായുള്ള മരുന്നുകളുടെ വലിയ വില മാതാപിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മരുന്നുകള്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതി രാജ്യത്ത് ആദ്യമായി കേരളം നടപ്പിലാക്കിയത് എന്നും മന്ത്രി കുറിച്ചു. 2024 ജനുവരി മുതലാണ് ലൈസോസോമല്‍ രോഗങ്ങള്‍ക്ക് മരുന്ന് നല്‍കി വരുന്നത്. 24 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പ് സന്ദര്‍ശിച്ച് കുട്ടികളുമായും രക്ഷകര്‍ത്താക്കളുമായും ആശയ വിനിമയം നടത്തി എന്നും മന്ത്രി വ്യക്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News