
ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഉള്ളി ഫ്രൈ ഒന്ന് പരീക്ഷിക്കാം.
ആവശ്യമുള്ള സാധനങ്ങൾ
സവാള- 3 എണ്ണം
പച്ചമുളക് എരിവ് കുറഞ്ഞത്- 10 എണ്ണം
വെളിച്ചെണ്ണ- രണ്ട് ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- 2 ഇതൾ
തയാറാക്കേണ്ട വിധം
സവാള കനം കുറഞ്ഞ് നീളത്തിൽ അരിയുക. പച്ചമുളക് നീളത്തിൽ കീറിയെടുക്കുക. ഇവ രണ്ടും ആവശ്യത്തിന് ഉപ്പും എടുത്ത് വച്ചിരിക്കുന്ന കറിവേപ്പിലയും ഇട്ട്, വേവാൻ പാകത്തിന് മാത്രം വെള്ളം ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുക. വെന്ത് നന്നായി വെള്ളം വറ്റിയ ശേഷം നേരത്തെ എടുത്ത് വച്ചിരിക്കുന്ന രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി ഉളക്കി അടുപ്പത്ത് നിന്നും ഇറക്കി വയ്ക്കുക. ചൂടോടെ ഉപയോഗിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here