
കനത്ത ചൂടിൽ ഉരുകുന്ന പാലക്കാട് ജില്ലയിൽ, വ്രതമെടുക്കുന്ന വിശ്വാസികളുടെ ഉള്ളു കുളിർപ്പിക്കാൻ വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായിട്ടാണ് പള്ളികളിൽ നോമ്പ് കഞ്ഞി തയ്യാറാകുന്നത്. ഓരോ പള്ളിയും തനതായ രീതിയിലാണ് വ്രതശുദ്ധിയുടെ ഈ നാളുകളിൽ കഞ്ഞി ഒരുക്കുന്നത്.
Also read: 242 കോടിയുടെ അത്യാധുനിക ബഹുനില കെട്ടിടം ആർസിസിയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു
പാലക്കാട് നഗരത്തിലെ ഡയാറ സ്ട്രീറ്റിലെ പള്ളിയിൽ നാല് പതിറ്റാണ്ടായി പിന്തുടരുന്ന പ്രത്യേക പാചകക്കൂട്ടിലാണ് കഞ്ഞി തയ്യാറാക്കുന്നത്. ഇതിനായി പള്ളികൾക്ക് സമീപമുള്ള കലവറകൾ രാവിലെ 10 മണിയോടെ തന്നെ സജീവമാകും.
പാലക്കാട് മേട്ടുപാളയം സ്ട്രീറ്റിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിയിൽ പുലർച്ചെ മൂന്ന് മണിക്കും ഭക്ഷണം വിളമ്പുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സാധാരണയായി ജീരകശാല അരിയും മസാലക്കൂട്ടുകളും ചേർത്താണ് നോമ്പ് കഞ്ഞി ഉണ്ടാക്കാറുള്ളതെങ്കിലും മേട്ടുപാളയം സ്ട്രീറ്റിലെ പള്ളിയിലെ കഞ്ഞിക്ക് ഔഷധഗുണമേറെയാണ്.
Also read: മുണ്ടക്കൈ ചൂരൽമല ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി
കനത്ത ചൂടിൽ ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന ആയുർവേദ ചേരുവകൾ കൂടി ഉൾപ്പെടുത്തിയാണ് ഇവിടെ കഞ്ഞി തയ്യാറാക്കുന്നത്. വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷം നോമ്പ് തുറക്കുന്നതോടെ വിതരണം ആരംഭിക്കും. പള്ളിയിൽ ഇരുന്ന് കഴിക്കുന്നവർക്ക് പുറമെ, നിരവധി പേരാണ് വീടുകളിലേക്ക് കഞ്ഞി വാങ്ങി കൊണ്ടുപോകാൻ പള്ളികളിലെത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

