രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ?

രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ? നല്ല മലബാര്‍ സ്‌പെഷ്യല്‍ ഒറോട്ടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പുഴുങ്ങലരി /പൊന്നിഅരി – 1കപ്പ്

ഉപ്പ് -ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചൂട് വെള്ളത്തില്‍ പുഴുങ്ങലരി 5 മണിക്കൂര്‍ കുതിര്‍ത്തുവയ്ക്കുക.

ശേഷം അരി കഴുകി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഗ്രൈന്‍ഡറില്‍ 2 ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിച്ച് അരച്ചെടുക്കുക.

Also Read : ഗോതമ്പുപൊടിയുണ്ടോ വീട്ടില്‍? പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം സ്‌നാക്‌സ്

ഇത് ഒരു വാഴ ഇലയില്‍ ഓരോ ഉരുളകളാക്കി ഉരുട്ടി വച്ച് കൈപ്പത്തികൊണ്ട് പരത്തി എടുക്കുക. പാനില്‍ ചുട്ടെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News