
കോഴിക്കോട് വിനോദയാത്രയ്ക്കിടെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ അനുഗമിച്ച കെയർടേക്കർമാർക്കും ഭക്ഷ്യവിഷബാധയേറ്റത്.
ALSO READ; സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ ജീവനക്കാർ കൈപ്പറ്റിയ സംഭവം; കടുത്ത നടപടികളിലേക്ക് സർക്കാർ
104 പേരടങ്ങിയ സംഘത്തിലെ 75 പേർ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്.ഇന്നലെ രാത്രി പത്തരയോടെ ചികിത്സ തേടി മെഡിക്കൽ കോളെജിൽ എത്തിയ ഇവരെ പ്രത്യേകം സജ്ജീകരിച്ച വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ ചികിത്സ കഴിഞ്ഞ് കുട്ടികൾ മടങ്ങിയിട്ടുണ്ട്.
ഇന്നലെ വിവരമറിഞ്ഞ് മെഡിക്കൽ കോളെജിൽ ബന്ധപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജ്, അടിയന്തര ചികിത്സാ നടപടികൾ സ്വീകരിക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹന് നിർദേശം നൽകിയിരുന്നു. സംഭവത്തിൽ സെൻട്രൽ പൊലീസ് കുട്ടികളുടെ മൊഴിയെടുത്തിട്ടുണ്ട്.
ENGLISH NEWS SUMMARY: Special school students got food poisoning during the excursion to Kozhikode.The students of Karunya Thiram Special School in Kozhikode’s Kattipara Panchayat were infected with food poisoning.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

