E20 പെട്രോള്‍ കൊണ്ട് ലാഭം നേടുന്നതാര്: ദി ഗഡ്കരി പ്ലാൻ ആര്‍ക്കു വേണ്ടി?

Ethanol Petrol

E20 പെട്രോള്‍ അഥവാ 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ വ്യാപകമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്, വാഹന ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ച ഒരു തീരുമാനമായിരുന്നു ഇത്. വാഹനങ്ങളുടെ മൈലേജിനെ പ്രതികൂലമായി ബാധിക്കുകയും പ‍ഴയ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടും എന്നതുമായിരുന്നു E20 പെട്രോളിനെതിരായുള്ള ആശങ്കകള്‍.

എന്നാല്‍ കരിമ്പ് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും വിദേശനാണ്യം ലാഭിക്കുന്നതിനുമുള്ള നടപടിയായിട്ടായിരുന്നു E20 പെട്രോളിനെ ബിജെപി സര്‍ക്കാര്‍ ന്യായീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കാണ് ഇതിന്റെ ലാഭം കിട്ടയതെന്നുള്ള സത്യം പുറത്തെത്തിയിരിക്കുകയാണ്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 2023ല്‍ ഒരു പൊതുപരിപാടിയില്‍ വെച്ച് പൊതുജനങ്ങ‍ള്‍ക്ക് ഒരു വാഗ്ദാനം നല്‍കുന്നുണ്ട്. ‘120 രൂപയ്ക്ക് നിങ്ങൾ വാങ്ങുന്ന പെട്രോൾ, ഞങ്ങൾ 15 രൂപയ്ക്ക് ലഭ്യമാക്കും. 120 രൂപയ്ക്ക് നിങ്ങൾ വാങ്ങുന്ന പെട്രോളിൽ നിന്ന് ലഭിക്കുന്ന മൈലേജ് 15 രൂപയ്ക്ക് എഥനോൾ കലർത്തിയ പെട്രോളിൽ നിന്ന് ലഭിക്കും.”

Also Read: വെറുപ്പിൻ്റെ പ്രചാരണത്തിനൊപ്പം കൊലക്കളങ്ങൾ ആകുന്ന ആർഎസ്എസ് ശാഖകൾ: മനസിലാക്കണം ഈ കാളകൂട വിഷത്തെ..!

ഇതില്‍ രണ്ടാമത് പറഞ്ഞ കാര്യത്തില്‍ നിന്ന് അടുത്തിടെ ഗഡ്കരി നിലപാട് മാറ്റുകയുണ്ടായി. ബിസിനസ് ടുഡേയുടെ ‘ബിടി ഇന്ത്യ@100 സമ്മിറ്റ്’ എന്ന പരിപാടിയിൽ സംസാരിക്കവെ E 20 പെട്രോള്‍ ഉപയോഗിച്ചാല്‍ മൈലേജിൽ കുറവുണ്ടാകുമെന്ന് അദ്ദേഹം സമ്മതിക്കുകയുണ്ടായി. പെട്രോൾ വില കുറയ്ക്കുമെന്ന കാര്യത്തിലാണെങ്കില്‍ ഇതുവരെ ഇന്ത്യയിൽ E20 പെട്രോളിന്റെ വില പരിഷ്കരിക്കാൻ ബിജെ നേതൃത്വം തയ്യാറായിട്ടില്ല.

ഇനി മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാം കഴിഞ്ഞ ഒരു വർഷം മാത്രം എഥനോൾ ഉണ്ടാക്കാൻ എഫ്സിഐ നൽകിയ അരിയുടെ അളവ് 52 ലക്ഷം ടണ്ണാണ്. അതായത് ഏകദേശം 520 കോടി കിലോ. ഓണക്കാലത്ത് പോലും കേരളത്തിന് അധികം അരിവിഹിതം നല്‍കാൻ തയ്യാറാകാത്ത ബിജെപി ഗവണ്‍മെന്റാണ് ഇത്രയും കോടി കിലോ അരി എഥനോള്‍ ഉണ്ടാക്കാൻ നല്‍കിയത്. ഇന്ത്യയിലെ ജനസംഖ്യയുമായി ബന്ധപ്പെടുത്തി നോക്കുകയാണെങ്കില്‍ മൂന്നര കിലോ വീതം ഓരോരുത്തര്‍ക്കും നല്‍കാവുന്ന അരിയാ് എഥനോള്‍ ഉണ്ടാക്കാൻ നല്‍കിയിരിക്കുന്നത്.

എഥനോള്‍ ഉൽപാദനത്തിനായി അരി വകമാറ്റിയതോടെ റേഷൻ കടകൾ വഴിയുള്ള അരിവിതരണം കേന്ദ്രസർക്കാർ കുത്തനെ കുറക്കുകയും ചെയ്തിട്ടുണ്ട്. ഇത് സ്വകാര്യവിപണിയില്‍ അരിവില വര്‍ധിക്കാനും കാരണമായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല ഉത്പാദന സംസ്ഥാനങ്ങളായി കര്‍ണാടക, തമി‍ഴ് നാട് പോലുള്ള സംസ്ഥാനങ്ങളിലും ക‍ഴിഞ്ഞ രണ്ടു വര്‍ഷമായി അരിവില കുത്തനെ കൂടുകയാണ്. അപ്പോള്‍ ഈ എഥനോള്‍ പെട്രോള്‍ കൊണ്ട് ആര്‍ക്കാണ് ശരിക്കും പ്രയോജനമുണ്ടായത്.

Also Read: കൊള്ള സംഘമായി മാറുന്നോ കോണ്‍ഗ്രസ് നേതൃത്വം?

ദി ഗഡ്കരി പ്ലാണ് എന്ന ഈ പദ്ധതിയില്‍ ശരിക്കും ഒളിച്ചിരിക്കുന്നത് വൻ അ‍ഴിമതിയാണ്. പദ്ധതിയുടെ മാസ്റ്റര്‍ ബ്രെയിനായ ഗഡ്കരിയുടെ രണ്ട് മക്കളാണ് ഇന്ത്യയിലെ എഥനോള്‍ പ്ലാന്റുകളുടെ ഉടമകള്‍. CIAN Agro Industries & Infrastructure Ltd എന്ന നിഖില്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ഉള്ള കമ്പനി 2024 ഫെബ്രുവരിയിലാണ് എഥനോൾ മേഖലയിലേക്ക് പ്രവേശിച്ചത്. 17 കോടി രൂപയില്‍ നിന്ന് കമ്പനിയുടെ വരുമാനം 2025 ജൂണ്‍ ആയപ്പോള്‍ 510 കോടി രൂപയായി കുതിച്ചുയര്‍ന്നു. നിതിൻ ഗഡ്കരിയുടെ തന്നെ ഉടമസ്ഥതയിലുള്ള പുര്‍തി ഗ്രൂപ്പും എഥനോൾ സംബന്ധിയായ സംരംഭങ്ങളിൽ ക്രോസ്-ഷെയർഹോൾഡിംഗ് ഉള്ള കമ്പനിയാണ്.

നിതിൻ ഗഡ്കരിയുടെ മറ്റൊരു മകനായ സാരംഗ് ഗഡ്കരിയുടെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് മനസ് അഗ്രോ ഇൻഡസ്ട്രീസാണ് ഇന്ത്യയിലെ മറ്റൊരു പ്രധാനപ്പെട്ട എഥനോള്‍ നിര്‍മാതാക്കള്‍ . അതായത് E20 പെട്രോള്‍ എത്തിയപ്പോള്‍ അതിന്റെ ഗുണം ലഭിച്ചത്. ഇന്ത്യയിലെ കര്‍ഷകര്‍ക്കോ സാധാരണക്കാര്‍ക്കോ അല്ല മറിച്ച് അതിന്റെ ഉപകാരം ലഭിച്ചത് ഗഡ്കരിയുടെ കുടുംബത്തിന്റെ ബിസിനസ്സുകള്‍ക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News