
രാജമ്മയ്ക്ക് നാട്ടിൽ നക്കുന്ന കാര്യങ്ങളെല്ലാം നന്നായി അറിയാം. നടിയെ അക്രമിച്ച് കേസിനെക്കുറിച്ചും രാഹുൽ മാങ്കൂട്ടത്തിലിൻറെ ക്രൂരതകളെക്കുറിച്ച് മാത്രമല്ല, സ്ത്രീകൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ കുറ്റവാളികൾ മൊബൈൽ ഫോൺ എന്ന സാങ്കേതിക വിദ്യയെ എങ്ങനെയാണ് വിനിയോഗിച്ചതെന്നും നന്നായി അറിയാം.

രാജമ്മയ്ക്ക് പ്രായം 67. തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ പഞ്ചായത്തിലെ കുഴിയങ്കോണത്താണ് താമസ്സം. രാജമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ ഉണ്ട്. ഫോൺ വിളിക്കാനും ഫോൺ എടുക്കാനും അറിയാം. ഫോൺ നമ്പർ ചോദിച്ചാൽ ഉത്തരം പറയാൻ കുറച്ച് താമസ്സിക്കും.എപ്പോഴും കൊണ്ടുനടക്കുന്ന കവറിൽ നിന്ന് ഒരു കടലാസ് എടുക്കും. അതിൽ വലുതായി എഴുതിയിട്ടുണ്ട് – “86065*****” നമ്പർ ചോദിക്കുന്നവർക്ക് ഈ കടലാസ് കാണിച്ചുകൊടുക്കും.
” എനിക്ക് എൻറെ നമ്പർ ഓർത്തെടുക്കാനാകുന്നില്ല. ആരെങ്കിലും എൻറെ നമ്പർ ചോദിച്ചാൽ ഞാൻ ഈ കടലാസ് ഉയർത്തിപ്പിടിച്ച് കാണിച്ചുകൊടുക്കും”
കേരളം അടുത്തിടെ രണ്ട് ചരിത്ര നേട്ടങ്ങൾ കരസ്ഥമാക്കിയിരുന്നു. നവംമ്പർ 1ന് കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറി. ഓഗസ്റ്റ് 21ന് കേരളം സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായും മാറി. രണ്ടിൻറേയും നേട്ടം ലഭിച്ച ഒരു വ്യക്തിയാന്ന് രാജമ്മ.
അതിദാരിദ്ര്യ നിർമാർജ്ജനത്തിൻ്റെ ഭാഗമായി കേരള സർക്കാർ 2021 ൽ സംസ്ഥാനത്തുടനീളം വിപുലമായ സർവെ നടത്തിയിരുന്നു. കൂലങ്കഷമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 64,0006 അതി ദരിദ്രരെ കണ്ടെത്തി.ഇവരിൽ ഒരാളാണ് രാജമ്മ .
തിരുവനന്തപുരം ജില്ലയിലെ ഉഴമലയ്ക്കലാണ് രാജമ്മയുടെ ജന്മസ്ഥലം. പട്ടിക ജാതി വിഭാഗക്കാരിയാണ് .പാർശ്വവൽക്കരിക്കപ്പെട്ട സാമൂഹ്യ സാഹചര്യത്തിലായിരുന്നു ബാല്യവും കൗമാരവും. സ്കൂളിൽ പോകാനായില്ല. കുറ്റിച്ചൽ പഞ്ചായത്തിലെ കുഴിയങ്കോണത്തിലേയ്ക്ക് കല്യാണം കഴിച്ച് കൊണ്ടുവന്നു. ഭർത്താവ് കൂലിപ്പണിക്കാരനായിരുന്നു.ഇരുവർക്കും ലഭിച്ച കുഞ്ഞിന് മാനസിക വെല്ലുവിളിയുണ്ടായിരുന്നു. ഭർത്താവ് മരിച്ചതോടെ കുഞ്ഞിനെ പുലർത്താനായി രാജമ്മ കൂലിപ്പണിക്ക് പോകാൻ തുടങ്ങി. പക്ഷെ രോഗങ്ങൾ തളർത്തി. രോഗപീഡകൾക്കിടയിൽ എങ്ങനെ 47 കാരനും രോഗിയുമായ മകനെ നോക്കും? ജീവിതം കടുത്ത പ്രതിസന്ധിയിലായിരിക്കെയാണ് രാജമ്മയെ തേടി സർക്കാർ എത്തിയത്.രാജമ്മയെ അതി ദരിദ്രയായി പ്രഖ്യാപിച്ചു. രാജമ്മയ്ക്കിന്ന് ആധാർ കാർഡുണ്ട്, റേഷൻ കാർഡുണ്ട്, സൗജന്യമായി ഭക്ഷ്യക്കിറ്റും
ചികിത്സക്കാവശ്യമായ മരുന്നും സർക്കാർ നൽകുന്നു. രാജമ്മയുടെ ഉടമസ്ഥതയിലുള്ള നാലര സെൻ്റ് ഭൂമിയിൽ 2023 ൽ സർക്കാർ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീട് പണിതുനൽകിയിട്ടുണ്ട്. രാജമ്മയ്ക്ക് മാസന്തോറും 2000 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കുന്നു.ഇതിന് പുറമെ രാജമ്മ തൊഴിലുറപ്പ് തൊഴിലാളിയാണ് . 369 രൂപ കൂലി ലഭിക്കും.സർക്കാർ അതി ദരിദ്രയായി പ്രഖ്യാപിച്ച ശേഷം ജീവിതം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.
2025 ഓഗസ്റ്റ് 21ന് കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചു.ഇതിൻറെ മുന്നോടിയായി സന്നദ്ധ പ്രവർത്തകർ കേരളത്തിലുടനീളം ഡിജിറ്റൽ സാക്ഷരതാ യജ്ഞം നടത്തി.രാജമ്മയെ പോലുളളവരെ മൊബൈൽ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ പരിശീലിപ്പിച്ചു. ഇതുണ്ടാക്കിയ മാറ്റങ്ങൾ രാജമ്മ ഇങ്ങനെ വിശദീകരിക്കുന്നു.
“എനിക്ക് മൊബൈൽ ഫോണിൽ വരുന്ന വിളികൾ എടുക്കാനറിയാം. ഭക്ഷ്യവസ്തുക്കളും, മരുന്നും എത്തിക്കാനുള്ള വിളികൾ പഞ്ചായത്തിൽ നിന്ന് വരുന്നതും എൻറെ ഫോണിലാണ്. തൊഴിലുറപ്പ് പണിക്കായി ആളുകൾ വിളിക്കുന്നതും ഈ ഫോണിലാണ്. പണ്ട് കുറെ ദൂരം നടന്ന് ചെയ്തിരുന്ന പണികൾ ഇപ്പോൾ വീട്ടിലോ തൊഴിൽ സ്ഥലത്തോ ഇരുന്ന് ചെയ്യാനാകും”
കുറഞ്ഞ കാലം കൊണ്ടു തന്നെ മൊബൈൽ ഫോൺ കൈകാര്യം ചെയ്യാനുള്ള പരിശീലനം രാജമ്മ നേടിയിരിക്കുന്നു. എന്നാൽ, രാജമ്മയുടെ പ്രശ്നം ഓർമ്മക്കുറവാണ്. വേണ്ടപ്പെട്ടവരുടെ നമ്പറുകൾ ഓർത്തുവെയ്ക്കാനോ മൊബൈലിൽ രേഖപ്പെടുത്തി സൂക്ഷിക്കാനോ സാധിക്കുന്നില്ല. അതിനും രാജമ്മയുടെ പക്കൽ പരിഹാരമുണ്ട്.
“പ്രശനങ്ങൾ വന്നാൽ ഞാൻ മൊബൈൽ ഫോണുമെടുത്ത് അയൽ വീടുകളിലേക്ക് പോകും. പിന്നെ എല്ലാം അവർ നോക്കിക്കൊള്ളും”
67-ാം വയസ്സിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ചപ്പോൾ തന്നെ രാജമ്മയ്ക്ക് തൻറെ കൈവശമുളള സാങ്കേതിക വിദ്യയെക്കുറിച്ച് ചില ആശങ്കകൾ ഉണ്ട്.
” പെൺകുട്ടികൾക്കെതിരെയുളള കുറ്റകൃത്യങ്ങൾക്കായി മൊബൈൽ ഫോൺ
പലരും ദുരുപയോഗം ചെയ്യുന്നു. ഇത് തടഞ്ഞേ തീരൂ”
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രതവേണം

കാളിക്ക് മൊബൈൽ ഫോണിലൂടെ പണം അയയ്ക്കാൻ അറിയില്ല. ആ സാങ്കേതിക വിദ്യ പഠിപ്പിച്ചു തരാമെന്ന് പലരും കാളിയോട് പറഞ്ഞതാണ്. പക്ഷെ കാളിക്ക് താല്പര്യമില്ല.
“എല്ലാം ശ്രദ്ധിച്ചേ ഞാൻ ചെയ്യൂ .മൊബൈലിലൂടെ വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാം”
പണ്ടു മുതൽക്കേ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന ഒരു വിഭാഗമാണ് അട്ടപ്പാടിയിലെ ആദിവാസി സമൂഹം. പ്രത്യേകിച്ച് ഇവിടുത്തെ സ്ത്രീകൾ. ഗോത്രതര സമൂഹത്തിൻറെ ലൈംഗിക ചൂഷണങ്ങൾക്ക് ഇവിടെയുള്ളവർ ഇരകളായിരുന്നു. അട്ടപ്പാടി നേടിയ പുരോഗതിക്കൊപ്പം ഈ അവസ്ഥയിലും മാറ്റമുണ്ടായി. കൊ വിഡ് കാലത്ത് ആദിവാസി കുട്ടികളുടെയൊന്നും വിദ്യാഭ്യാസം മുടങ്ങിയില്ല. അവരെല്ലാം മൊബൈൽ ഫോണിലൂടെ ഓൺലൈനായി വിദ്യാഭ്യാസം നടത്തി. മൊബൈൽ ഫോൺ വാങ്ങാൻ ശേഷിയില്ലാത്തവർക്ക് സംഘടനകളും സേവനമനസ്കരും ഫോണുകൾ വാങ്ങി സഹായിച്ചു. എന്നാൽ മൊബൈൽ ഫോണുകൾ മുഖേനയുള്ള
കുറ്റകൃത്യങ്ങൾക്ക് ഇന്ന് ആദിവാസി സമൂഹവും ഇരകളാവുന്നുണ്ട്. ഇവിടെയും മുഖ്യ ഇരകൾ സ്ത്രീകളാണ്.പ്രത്യേകിച്ച് പെൺകുട്ടികൾ
വിദ്യാഭ്യാസം മുടങ്ങിയില്ല. അവരെല്ലാം മൊബൈൽ ഫോണിലൂടെ ഓൺലൈനായി വിദ്യാഭ്യാസം നടത്തി. മൊബൈൽ ഫോൺ വാങ്ങാൻ ശേഷിയില്ലാത്തവർക്ക് സംഘടനകളും സേവനമനസ്കരും ഫോണുകൾ വാങ്ങി സഹായിച്ചു. എന്നാൽ മൊബൈൽ ഫോണുകൾ മുഖേനയുള്ള കുറ്റകൃത്യങ്ങൾക്ക് ഇന്ന് ആദിവാസി സമൂഹവും ഇരകളാവുന്നുണ്ട്. ഇവിടെയും മുഖ്യ ഇരകൾ സ്ത്രീകളാണ്.പ്രത്യേകിച്ച് പെൺകുട്ടികൾ പാലക്കാട് പഠിക്കാൻ പോയ ഒരു പെൺകുട്ടിയുടെ കവിതകഥ മികച്ച ഉദാഹരണം.
വളരെ പാവപ്പെട്ട കവിത പശ്ചാത്തലത്തിൽ നിന്ന് ഉയർന്നു വന്ന മിടുക്കിയായ പെൺകുട്ടി. പെൺകുട്ടിയുടെ ആഗ്രഹ പ്രകാരംഅച്ഛനും അമ്മയും ഒരു സ്മാർട്ട് ഫോൺ വാങ്ങി നൽകി .സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടി ആരംഭിച്ച ഒരു സൗഹൃദം വലിയ ചതിക്കുഴിയായി. പെൺകുട്ടി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കാലത്തിൻ്റെ മാറ്റങ്ങൾക്കനുസരിച്ച് ചൂഷണങ്ങളടെ രീതികളിലും മാറ്റങ്ങൾ വരും. ഇത്തരം മാറ്റങ്ങൾ ഇന്ന് അട്ടപ്പാടിയിലും കാണാം.
സൈബർ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ കേരളം രാജ്യത്ത് ആറാം സ്ഥാനത്താണ്. 2024 ൽ കേരളത്തിൽ 41,426 സൈബർ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തു. 2023 ൽ രജിസ്റ്റർ ചെയ്ത സൈബർ കേസുകളുടെ എണ്ണം 23,748 ഉം 2022 ൽ 9619 സൈബർ കേസുകൾ. ഈ കേസുകളിലെ നല്ലൊരു ഭാഗം സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളാണ്. ഈ വിഷയം മുൻ നിർത്തി 2017ൽ ഗവേഷകയായ ടീൻ ടോസ് ഒരു പഠനം നടത്തിയിട്ടുണ്ട്.
കേരളത്തിൽ 8 സൈബർ കേസുകൾ രജിസ്റ്റർ ചെയ്താൽ 5 എണ്ണം സ്ത്രീകൾക്കെതിരായ കുറ്റകൃത്യമാണെന്ന് ഗവേഷണം ചൂണ്ടിക്കാട്ടുന്നു. ആദിവാസി വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളുടെ കണക്കുകൾ ലഭ്യമല്ല. പക്ഷെ ഈ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ പ്രത്യേകിച്ച് പെൺകുട്ടികൾ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാവുന്നുണ്ട്.
സ്വന്തം ഫോണും പേരക്കുട്ടിയുടെ ഫോണും

അട്ടപ്പാടിയിലെ മുക്കാലായിൽ വെച്ചാണ് ആദിവാസികളായ രെു സംഘം തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടത്. എല്ലാവരുടേയും പക്കൽ പണി
ആയുധങ്ങൾക്കൊപ്പം മൊബൈൽ ഫോണുകളും ഉണ്ട്. ഇവരിലെ രണ്ടു പേർക്ക് നേരത്തെ തന്നെ സ്വന്തമായി മൊബൈൽ ഫോൺ ഉണ്ട്. മൂന്നു പേർ ഈ വർഷമാണ് ഫോൺ വാങ്ങിയത്. കാത്തുവും ചക്കിയും ഭഗവതിയും സർക്കാരിൻറെ ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിലൂടെ മൊബൈൽ സാങ്കേതിക പരിജ്ഞാനം നേടിയവരാണ്. മൂവരുടേയും മൊബൈൽ ഉപയോഗത്തിലെ മുൻഗണനകൾ വ്യത്യസ്തമാണ്. ചക്കി പറയുന്നതിങ്ങനെ
“തൊഴിലുറപ്പുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ എനിക്ക് ലഭിക്കുന്നത് ഈ ഫോണിലൂടെയാണ്. കൂലി എൻ്റെ അക്കൗണ്ടിൽ എത്തിയാൽ ഉടനെ മെസേജ് വരും.”
ഭഗവതിയുടെ ഏറ്റവും വലിയ പ്രശ്നം വന്യജീവി സംഘർഷമാണ്.അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ അടുത്തിടെ കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു. കാട്ടാന ആക്രമണം തടയാൻ തൻ്റെ മൊബൈൽ ഫോൺ ഉപകാരപ്രദമാണ് എന്നതാണ് ഭഗവതിയുടെ വിലയിരുത്തൽ.
” അട്ടപ്പാടിയിൽ എവിടെ ആന ഇറങ്ങിയാലും ഉടനെ മൊബൈൽ ഫോണിൽ മെസേജ് വരും. ഉടനെ ഞങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഫോണിൽവിളിച്ച് പറയും. അവർ ഓടിയെത്തി ആനകളെ അട്ടിയോടിക്കും”
കാത്തുവിന് ആനയേക്കാൾ ഭയം മനുഷ്യരെയാണ്. കാത്തുവിൻറെ കോളേജ് വിദ്യാർത്ഥിയായ മകൾക്ക് സ്മാർട്ട് ഫോണുണ്ട്. ഡിജിറ്റൽ സാക്ഷരയായ ശേഷം മകൾക്ക് സ്മാർട്ട് ഫോണിൽ വരുന്ന സന്ദേശങ്ങൾ കാത്തുമയിക്കാൻ പഠിച്ചു.
“രാഹൽ മാങ്കുട്ടത്തിലിൻറെ കെണിയിൽ പെൺകുട്ടികൾ വീണതുപോലെ ഞങ്ങളുടെ മക്കൾക്ക് ഒന്നും സംഭവിക്കരുത്”
മാങ്കുട്ടത്തിലിൻ്റെ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ഓഡിയോ സംഭാഷണം സ്വന്തം മൊബൈൽ ഫോണിലൂടെയോ മക്കളുടേയും കൂട്ടുകാരികളുടേയും മൊബൈൽ ഫോണുകളിലൂടെയോ ഇവരെല്ലാം കേട്ടതാണ്. അതിജീവിതകൾക്ക് സംഭവിച്ചതൊന്നും തങ്ങളുടെ മക്കൾക്ക് പറ്റരുതെന്നതിൽ ഇവർ ജാഗരൂകരാണ്. അതു കൊണ്ട തന്നെ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യരുതെന്ന് ഇവർ മകൾക്ക് മുന്നറിയിപ്പുകൾ നൽകുന്നു. പൊലീസിൻറെ സഹായ നമ്പറുകൾ എല്ലാവരുടേയും ഫോണകളിൽ ശേഖരിച്ചു വെച്ചിട്ടുണ്ട്. സ്വന്തം സുരക്ഷയ്ക്കോ വേണ്ടപ്പെട്ടവരുടെ സുരക്ഷയ്ക്കോ എന്തെങ്കിലും ഭീഷണി ഉയർന്നാൽ ഉടനെ ഫോണിൽ പൊലീസിനെ വിളിക്കാം. സർക്കാരിൻ്റെ ഡിജി കേരളയിലൂടെ കൈവരിച്ച ഏറ്റവും വലിയ നേട്ടവും ഇതുതന്നെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

