സമരവസന്തത്തിന്റെ കനൽവഴികൾ

SFI Foundation Day

ബസ് കൺസഷൻ സമരം മുതൽ ഭരണകൂടഭീകരതയ്ക്കെതിരെയുള്ള പോരാട്ടങ്ങൾ വരെ. ജനാധിപത്യ അവകാശങ്ങളെ തച്ചുടയ്ക്കുന്ന കെട്ടകാലങ്ങളിൽ പോരാട്ടങ്ങളുടെ കനൽവഴികളിലൂടെ പ്രതീക്ഷയുടെ പ്രത്യാശ ജ്വലിപ്പിച്ച വിദ്യാർഥി പ്രസ്ഥാനത്തിന്റെ പേരാണ് എസ്എഫ്ഐ. ബ്രിട്ടീഷ് ഭരണം തൂക്കിലേറ്റിയ പതിനെട്ടുവയസുകാരനായ ഖുദ്ദിറാം ബോസ് മുതൽ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടി രക്തസാക്ഷികളായ ആയിരക്കണക്കിന് വിദ്യാർഥിവിപ്ലവകാരികളാണ് എസ് എഫ് ഐ എന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ വേരുകൾ.

1970 ഡിസംബർ 27 മുതൽ 30 വരെ നടന്ന എസ് എഫ് ഐയുടെ രൂപവത്കരണ സമ്മേളനം ഉദ്ഘാടനം ചെയ്തത് എ കെ ജിയായിരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ എന്നീ മുദ്രാവാക്യങ്ങൾ രക്തനക്ഷത്രാങ്കിതമായ ശുഭ്രപതാകയിൽ ആലേഖനം ചെയ്യാനും ആ സമ്മേളനം തീരുമാനിച്ചു. ജനാധിപത്യവകാശങ്ങളും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ചവിട്ടിയരക്കപ്പെട്ടപ്പോൾ പ്രതിരോധത്തിൻറെ പടച്ചട്ടയായ പ്രതിഷേധങ്ങളിൽ ആ പതാക ഉയർന്നു പറന്നു.

കലാലയങ്ങളുടെ ഹൃദയം കവർന്ന വിദ്യാർഥി പ്രസ്ഥാനം അടിയന്തരാവസ്ഥക്കാലത്ത് ത്യാഗപൂർണവും സാഹസികവുമായ ചെറുത്തുനിൽപ്പാണ് നടത്തിയത്. എഴുപതുകളുടെ അവസാനത്തിലും എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യ മുഴുവൻ എസ് എഫ് ഐ എന്ന വിദ്യാർഥി പ്രസ്ഥാനം വളർന്നു. പൊലീസിൻറെ ലാത്തിക്കും കണ്ണീർവാതകത്തിനും വെടിയുണ്ടകൾക്ക് മുന്നിലും തളരാത്ത വിപ്ലവ വീര്യത്തിൻറെ അവസാനവാക്കായി ആ പ്രസ്ഥാനം മാറി.

Also Read: കാവുമ്പായി സമരത്തിന് 79 വയസ്; കർഷക കമ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം

ആദ്യ രക്തസാക്ഷി ദേവപാലൻ മുതൽ അഭിമന്യുവും ധീരജും വരെ എസ് എഫ് ഐ എന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ പോരാട്ട ചരിത്രത്തിലെ ഉജ്ജ്വല നക്ഷത്രങ്ങളാണ്. പഠനവും സമരവും ഹൃദയത്തോട് ചേർത്തുപിടിച്ച് മുന്നോട്ടുകൊണ്ടു പോകുന്ന എസ് എഫ് ഐ എന്ന വിദ്യാർഥി പ്രസ്ഥാനം തീവ്രവലതുപക്ഷവും വർഗീയഫാസിസ്റ്റുകളും വിദ്യാർഥികളുടെ അവകാശങ്ങൾ മാത്രമല്ല ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ വരെ അട്ടിമറിക്കുമ്പോൾ ഇന്നും പോരാട്ടത്തിന്റെ വീഥികളിൽ തന്നെയാണ്.

അവകാശപ്രക്ഷോഭങ്ങളുടെ പര്യായമായി മാറിക്കഴിഞ്ഞിട്ടുള്ള എസ്.എഫ്.ഐ. ജനാധിപത്യ-മതേതര-പുരോഗമന മൂല്യങ്ങൾ മുറുകെപ്പിടിച്ച്, വിദ്യാർത്ഥിപക്ഷത്തു നിലനിന്നു കൊണ്ട് മുന്നോട്ട് പോകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News