ആരാണ് സോഹ്രാൻ മംദാനി? ന്യൂയോർക്കിലെ തെരഞ്ഞെടുപ്പ് വിജയം ലോക ഇടതുപക്ഷത്തിന് ആവേശകരമാകുന്നത് എങ്ങനെ?

zohran-mamdani

ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് ന്യൂയോർക്ക്, അമേരിക്കയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും. അവിടെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സോഹ്രാൻ മംദാനി മേയറായി തെരഞ്ഞെടുക്കപ്പെട്ടത് ലോകമെങ്ങുമുള്ള ഇടതുപക്ഷ പ്രവർത്തകർക്ക് ഏറെ ആവേശകരമായ കാര്യമാണ്. ന്യൂയോർക്ക് നഗരത്തിലെ ആദ്യ സോഷ്യലിസ്റ്റായ, മുസ്ലിമായ മേയറാണ് മംദാനി.

കൂടാതെ ആദ്യ ദക്ഷിണേഷ്യൻ വംശജനായ മേയറുമാണ്. എല്ലാത്തിനുംപുറമെ കഴിഞ്ഞ 100 വർഷത്തിനിടെ ന്യൂയോർക്ക് മേയറാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാൾ എന്ന നേട്ടവും മംദാനി സ്വന്തമാക്കി. ഇപ്പോൾ 34 വയസ് മാത്രമാണ് സോഹ്രാൻ മംദാനിയുടെ പ്രായം. ഏകദേശം 50.4% വോട്ടുകൾ നേടിയാണ് മംദാനി ചരിത്രവിജയം നേടിയത്.

ആരാണ് സോഹ്രാൻ മംദാനി? അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാം

ജനനം: 1991 ഒക്‌ടോബർ 18-ന്, ഉഗാണ്ടയിലെ കമ്പാലയിൽ
പിതാവ്: മഹ്മൂദ് മംദാനി – ഉഗാണ്ടൻ-ഇന്ത്യൻ വംശജനായ അക്കാദമിക്.
മാതാവ്: മീരാ നായർ – പ്രശസ്ത ഇന്ത്യൻ സിനിമാ സംവിധായിക
കുടുംബം: ഏഴാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറി; മംദാനിയുടെ കുടുംബം ഇപ്പോൾ താമസിക്കുന്നത് ന്യൂയോർക്കിലാണ്.
പൗരത്വം: 2018-ൽ മംദാനി അമേരിക്കൻ പൗരത്വം നേടി.
വിദ്യാഭ്യാസം: ബ്രോൺക്സ് ഹൈസ്കൂൾ ഓഫ് സയൻസ് → ബൗഡിൻ കോളേജ് (ആഫ്രിക്കാനാ സ്റ്റഡീസിൽ ബിരുദം, 2014).

രാഷ്ട്രീയ പശ്ചാത്തലം
2021 മുതൽ ന്യൂയോർക്കിലെ 36-ാം ജില്ലയെ (ക്വീൻസ്, ആസ്റ്റോറിയ എന്നിവ) പ്രതിനിധീകരിക്കുന്ന ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക പാർട്ടി നേതാവ്

മേയർ തെരഞ്ഞെടുപ്പിൽ ഉന്നയിച്ച പ്രധാന പ്രചാരണ വിഷയങ്ങൾ:
വീടുകളുടെ ലഭ്യത, വാടകക്കാരുടെ അവകാശങ്ങൾ, പൊതുഗതാഗതം മെച്ചപ്പെടുത്തൽ, സമ്പന്നർക്കുള്ള നികുതി വർദ്ധന.

പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ:
– നഗര ബസുകൾ സൗജന്യമാക്കുക
– പൊതു നിയന്ത്രിത വിലക്കുറവുള്ള വീടുകൾ നിർമ്മിക്കുക
– വാടക നിയന്ത്രിത വീടുകളിൽ വാടക നിശ്ചലപ്പെടുത്തുക
– സർവസൗജന്യ ബാലസംരക്ഷണ സേവനം
– പൊതുഗതാഗത വികസനം
– വലിയ കമ്പനികൾക്കും സമ്പന്നർക്കും നികുതി വർദ്ധിപ്പിക്കും

മംദാനിയുടെ വിജയം ഏറെ പ്രസക്തമാകുന്നത് രാഷ്ട്രീയ സമീപനങ്ങളിൽ ന്യൂയോർക്ക് മുന്നോട്ട് വെച്ച മാറ്റം തന്നെയാണ്. ന്യൂയോർക്കിൽ പൊതുവിൽ പുരോഗമന ചിന്തകൾക്കും ജനകീയ ആവശ്യങ്ങൾക്കുമുള്ള പിന്തുണ വർദ്ധിക്കുന്നതായാണ് അദ്ദേഹത്തിന്‍റെ വിജയം അടിവരയിടുന്നത്. ഈ വിജയം അമേരിക്കയിലെ കുടിയേറ്റക്കാർക്കും മുസ്ലിം സമൂഹത്തിനും ദക്ഷിണേഷ്യൻ വംശജർക്കുമുള്ള അംഗീകാരമായും കണക്കാക്കുന്നു.

Also Read- ആര്യ രാജേന്ദ്രന്‍ മേയറായത് ട്വീറ്റ് ചെയ്ത ‘അമേരിക്കന്‍ – ഇന്ത്യൻ വംശജൻ’; അങ്ങ് ന്യൂയോര്‍ക്കിലെ മേയര്‍ കസേര സ്വന്തമാക്കിയത് കേരളത്തിലെ ഇടതു രാഷ്ട്രീയത്തെ ആരാധിക്കുന്ന 33കാരന്‍, ചർച്ചയായി പഴയ പോസ്റ്റ്

ന്യൂയോർക്ക് മേയറായി സോഹ്രാൻ മംദാനി തെരഞ്ഞെടുക്കപ്പെടുന്നത്, അമേരിക്കയിലെ േശീയ രാഷ്ട്രീയത്തെ സ്വാധീനിക്കപ്പെടാവുന്ന കാര്യമാണ്. അമേരിക്കയിലെ ഏറ്റവും വലിയ നഗരമായതിനാൽ ന്യൂയോർക്കിന്റെ രാഷ്ട്രീയ പ്രവണതകൾ പലപ്പോഴും രാജ്യവ്യാപകമായി പ്രതിഫലിക്കപ്പെടുന്നവയാണ്.

ചരിത്രവിജയം സ്വന്തമാക്കിയെങ്കിലും മംദാനിയുടെ മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമാകില്ല. മംദാനിയുടെ വിജയം തടയാനായി അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് നടത്തിയ ഭീഷണികളും ഇവിടെ കൂട്ടിവായിക്കേണ്ടിവരും. മംദാനിയെ തെരഞ്ഞെടുത്താൽ ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നാണ് ട്രംപ് പറഞ്ഞത്. നമ്മുടെ രാജ്യത്ത് കേന്ദ്ര സർക്കാർ, കേരളത്തിന് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധമാണ് ട്രംപിന്‍റെ ഭീഷണി ഓർമപ്പെടുത്തിയത്.

ALSO READ: ട്രംപിന്റെ ഭീഷണി ഏറ്റില്ല; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാൻ മംദാനി ന്യൂയോര്‍ക്ക് മേയര്‍

മംദാനി തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നൽകിയ വാഗ്ദാനങ്ങൾ, അമേരിക്ക പോലെ മുതലാളിത്തനയങ്ങൾ പിന്തുടരുന്ന ഒരു രാജ്യത്ത് നടപ്പാക്കുക അതീവ ദുഷ്ക്കരമായിരിക്കുമെന്ന ആശങ്കയുമുണ്ട്. എന്നാൽ അതിനെയെല്ലാം മറികടന്ന് സോഷ്യലിസ്റ്റ് ആശയങ്ങൾ നടപ്പാക്കാനും ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും മംദാനിയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News