‘തോറ്റു മടങ്ങി, പിന്നീട് തിരിച്ചുവരവ്’: അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഫഫ മാജിക്

സാൻ

വർഷങ്ങൾക്ക് മുൻപ് തോറ്റു മടങ്ങിയ ഒരു നടൻ ഇന്ന് പാൻ ഇന്ത്യൻ സ്റ്റാർ പദവിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. സംവിധായകൻ ഫാസിലിന്റെ മകൻ ഷാനുവിനെ മലയാളികളുടെ പ്രിയപ്പെട്ട ‘ഫഫ’ യാക്കി മാറ്റിയ കഥയ്ക്ക് പിറകിൽ പരിഹാസങ്ങളുടെയും പുച്ഛത്തിന്റെയും കൈപ്പുനീരുണ്ട്. ഫഹദ് ഇന്നൊരു പേര് മാത്രമല്ല അതൊരു ബ്രാൻഡ് നെയിം കൂടിയാണ്. കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ തമിഴ് താരം നാസർ പറഞ്ഞത് ആന്ധ്രക്കാർക്ക് അയാൾ ഒരു ഹീറോയാണെന്നാണ്. അനേകം വിത്തുകളിൽ ഒന്ന് മരമായി രൂപാന്തരപ്പെടും മുൻപ് കാലാവസ്ഥയോടും കാലത്തോടും അത് നടത്തുന്ന ഒരു പോരാട്ടമുണ്ട്, ഫഹദിന്റെ സിനിമാ ജീവിതത്തിൽ ആ പോരാട്ടമാണ് എടുത്തു പറയേണ്ട ഘടകം.

ALSO READ: പൃഥ്വിരാജിന്റേത് വലിയ സ്ട്രഗിളാണ് എന്റേത് ചെറുത്, നല്ല വ്യത്യാസമുണ്ട്: മനസ് തുറന്ന് ലെന

2002 ൽ അച്ഛൻ ഫാസിലിന്റെ ‘കയ്യെത്തും ദൂരത്ത്’ എന്ന ചിത്രത്തിൽ സച്ചിൻ മാധവനായി ഫഹദ് കടന്നുവന്നപ്പോൾ സിനിമയ്ക്ക് സംഭവിച്ചത് അപ്രതീക്ഷിത തോൽവിയായിരുന്നു. അനിയത്തിപ്രാവിന് ശേഷം അതേ ഗണത്തിൽ പെടുന്ന ഒരു ഹിറ്റ് സിനിമയായിരുന്നു ഫാസിലിന്റെ ലക്ഷ്യമെങ്കിൽ മമ്മൂട്ടിയുടെ ഗസ്റ്റ് റോളിനും പോലും രക്ഷിക്കാൻ കഴിയാത്ത വിധം ആ സിനിമ ബോക്സോഫീസിൽ തകർന്നടിഞ്ഞു. അന്നാ തോൽവിയുടെ മുഴുവൻ ഭാരവും അരങ്ങേറ്റക്കാരനായത് കൊണ്ട് തന്നെ ഫഹദിന്റെ നെറ്റിയിൽ മുദ്രകുത്തപ്പെട്ടു. സഹ അഭിനേതാക്കളെല്ലാം തന്നെ സിനിമ തുടർന്നപ്പോൾ, സംവിധായകൻ ഫാസിൽ പുതിയ കഥകളെയും കഥാപാത്രങ്ങളെയും തിരഞ്ഞു പോയപ്പോൾ ഫഹദ് മാത്രം തിരിച്ചു നടന്നു. അയാളെ പിന്നീട് ആരും കണ്ടതേയില്ല, അയാളെ കുറിച്ച് ആരും സംസാരിച്ചതുമില്ല.

ALSO READ: അരമണിക്കൂറിനുള്ളില്‍ വീട്ടിലുണ്ടാക്കാം തമിഴ്‌നാട് സ്‌റ്റൈല്‍ തൈര് സാദം

2009 ലാണ് മലയാളത്തിലെ ആദ്യത്തെ ആന്തോളജി ചിത്രം പുറത്തിറങ്ങുന്നത്. ‘കേരള കഫേ’ എന്ന് പേര് നൽകിയ ചിത്രത്തിൽ മമ്മൂട്ടിയും ശ്രീനിവാസനും പൃഥ്വിയും ദിലീപുമടങ്ങുന്ന വമ്പൻ താരനിരയായിരുന്നു അണിനിരന്നത്. മലയാളത്തിലെ മികച്ച സംവിധായകരെല്ലാം ഒത്തുചേർന്ന് രഞ്ജിത്തിന്റെ നിർമ്മാണത്തിൽ ആദ്യ പരീക്ഷണ ചിത്രം പ്രേക്ഷകരിലേക്കെത്തുമ്പോൾ ആറ് വർഷങ്ങൾക്ക് മുൻപ് സിനിമയിൽ നിന്ന് മാറി നിന്ന ഫഹദിനെയും മൃത്യുഞ്ജയം എന്ന ചിത്രത്തിൽ കാണാൻ സാധിച്ചു. അത്ഭുതങ്ങൾ ഒന്നും സൃഷ്ടിച്ചില്ലെങ്കിലും തനിക്ക് പാകമായ ആ കുപ്പായം അന്നയാൾ ഭംഗിയിൽ ധരിച്ചു നിന്നു.

ALSO READ: തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന വിഷയം ചീഫ് സെക്രട്ടറിതലത്തില്‍ സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യും; മുഖ്യമന്ത്രി

2011 ലാണ് ഫഹദിന്റെ സിനിമാ ജീവിതത്തിൽ ഒരു വലിയ മാറ്റം സംഭവിക്കുന്നത്. സമീർ താഹിറിന്റെ ‘ചാപ്പാ കുരിശ്’ മലയാള സിനിമയുടെയും കൂടെ ഫഹദ് ഫാസിൽ എന്ന നടന്റെയും തലവരയും തനിനിറവും മാറ്റിയെഴുതി. അതുവരെക്കണ്ട ഫഹദായിരുന്നില്ല അർജുൻ സാമുവലായി പ്രേക്ഷകന് മുൻപിൽ എത്തിയത് അയാൾ കഥാപാത്രങ്ങളോട് കൂടുതൽ അടുക്കുകയും അഭിനയത്തിന്റെ പുതിയ സാധ്യതകൾ തുറന്നിടുകയും ചെയ്തു. ആ വർഷത്തെ രണ്ടാമത്തെ മികച്ച നടനായി ഫഹദിനെ സംസ്ഥാന സർക്കാർ തെരഞ്ഞെടുക്കുമ്പോൾ ചരിത്രം തോറ്റ മനുഷ്യരോടുള്ള നീതി നടപ്പിലാക്കുകകൂടിയായിരുന്നു.

ALSO READ: 110-ാം വയസ്സിൽ സ്‌കൂളിൽ ചേർന്ന് പഠിക്കാൻ സൗദി വനിത; പിന്തുണയുമായി മക്കളും

പതിയെ തുടങ്ങിയ ഫഹദിസം മലയാള സിനിമയിൽ ഓരോ വര്ഷം കഴിയും തോറും വളർന്നുകൊണ്ടിരുന്നു. അയാളിലെ അഭിനയ സാധ്യതകളെ സംവിധായകർ മാറി മാറി പരീക്ഷിച്ചു. രാജീവ് രവിയും, ലാൽ ജോസും, ആഷിഖ് അബുവും, സത്യൻ അന്തിക്കാടും ഫഹദിനെ എല്ലാ തരത്തിലുള്ള വേഷങ്ങളിലേക്കും പറിച്ചു നട്ടു. ചെയ്‌തുവച്ചതെല്ലാം വൻ വിജയങ്ങളും, നിരൂപക പ്രശംസ നേടുന്ന പ്രകടനകളുമായത് കൊണ്ട് തന്നെ ഫഹദ് ദിനം പ്രതി വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരുന്നു. റസൂൽ മായാത്ത മറയാത്ത പ്രണയത്തിന്റെ നോവായി പ്രേക്ഷകന്റെ ഉള്ളുലച്ചപ്പോൾ, അയ്മനം സിദ്ധാർത്ഥൻ കുടുംബ പ്രേക്ഷകരെ ചിരിപ്പിച്ചു മുന്നേറി. ഫഹദിന്റെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായും വ്യത്യസ്തമായും പ്രേക്ഷകന് അനുഭവപ്പെട്ടു.

ALSO READ: രാത്രിയില്‍ നല്ല സുഖമായി ഉറങ്ങണോ? ഉറങ്ങുന്നതിന് മുന്‍പ് ഇങ്ങനെ ചെയ്തുനോക്കൂ

2014 പുറത്തിറങ്ങിയ ഇയ്യിബിന്റെ പുസ്തകമാണ് ഒരു മാസ് ആക്ഷൻ താരമാക്കി ഫഹദിനെ മാറ്റുന്നത്. അതേവർഷം തന്നെ ഇറങ്ങിയ മൂന്നോളം സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ടപ്പോഴും ഇയ്യോബിന്റെ പുസ്തകം ഫഹദിന്റെ സ്റ്റാർഡം നിലനിർത്തുന്നതിൽ സഹായിച്ചു. ഇയ്യോബിന്റെ മകൻ കമ്മ്യൂണിസ്റ്റുകാരൻ അലോഷിയായി ഫഹദ് നിറഞ്ഞാടിയപ്പോൾ ബോക്സോഫീസിലും ചിത്രം മികച്ച കളക്ഷൻ അമൽ നീരദിനും ടീമിനും നേടിക്കൊടുത്തു. ഇറങ്ങി വർഷങ്ങൾ കടന്നുപോയിട്ടും ഒരു അലോഷി എഫക്സ്റ് മലയാള സിനിമാ പ്രേമികളുടെ ഇടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ALSO READ: പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന ദമ്പതികൾ പിടിയിൽ

2016 ൽ മലയാള സിനിമയുടെ തന്നെ സ്ഥിരം സ്വഭാവ സവിശേഷതകളെയും ആഖ്യാന ശൈലികളെയും പൊളിച്ചെഴുതിക്കൊണ്ട് ദിലീഷ് പോത്തൻ ശ്യാം പുഷ്കർ കൂട്ടുകെട്ട് പിറന്നപ്പോൾ മഹേഷിന്റെ പ്രതികാരം എന്ന ക്ലാസിക് സിനിമയും ഫഹദ് ഫാസിൽ എന്ന ക്ലാസിക് നടനും ജനിച്ചു. അതുവരെ ചെയ്തതെല്ലാം അരങ്ങേറ്റത്തിന് മുൻപുള്ള പരിശീലന സിനിമകൾ മാത്രമായി വിലയിരുത്തപ്പെട്ടു. നോക്കിലും വാക്കിലും ഫഹദ് ഫാസിൽ എന്ന മനുഷ്യനെ പിറകിലാക്കി മഹേഷ് മാത്രം സ്‌ക്രീനിൽ നിറഞ്ഞു. അയാളുടെ ദുഃഖങ്ങൾ, പ്രണയം, പക തുടങ്ങിയ എല്ലാ ഭാവങ്ങളും കണ്ണുകളിലേക്ക് വരെ ഫഹദ് നിറച്ചു. മലയാള സിനിമയിലെ ഏറ്റവും മികച്ച റിയലിസ്റ്റിക് സിനിമയും കഥാപാത്രവും ഏതെന്ന് ചോദിച്ചാൽ ഇന്നും ഒരൊറ്റ ഉത്തരമേയുള്ളൂ അത് മഹേഷിന്റെ പ്രതികാരവും ഫഹദുമാണ്.

ALSO READ: വ്ളോദിമിർ സെലെൻസ്കിയെ വധിക്കാൻ ഗൂഢാലോചന; റഷ്യൻ ചാര യുവതി അറസ്റ്റിൽ

2017 ലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കള്ളൻ പ്രസാദിന്റെ കഥ പറഞ്ഞപ്പോൾ മാറ്റമില്ലാതെ ഫഹദ് തനി കള്ളനായി തന്നെ തെളിഞ്ഞു നിന്നു. അയാളുടെ ദാരിദ്ര്യം നിറഞ്ഞ ബാല്യകാലത്തെ കുറിച്ച് ഒന്നുരണ്ട് വാക്കുകൾ കൊണ്ട് തന്നെ ഫഹദ് വെളിപ്പെടുത്തി. ഫഹദിനപ്പുറം ആ കഥാപാത്രം ചെയ്ത് ഫലിപ്പിക്കാൻ മറ്റാർക്കും സാധിക്കില്ലെന്നാണ് നിരൂപകർ വിലയിരുത്തിയത്. ഓരോ സിനിമയും ഫഹദ് എന്ന നടന്റെ അഭിനയത്തിന്റെ മൂർച്ച കൂട്ടിക്കൊണ്ടേയിരുന്നു. അയാൾക്ക് ചെയ്ത് ഫലിപ്പിക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ വിരളമായി. കുമ്പളങ്ങി നൈറ്റ്‌സിലെ സൈക്കോ ഷമ്മിയും, ട്രാൻസിലെ വിജു പ്രസാദ് എന്ന പാസ്റ്റർ ജോഷ്വ കാൾട്ടനും മലയാളത്തിൽ ഇതുവരെ ആരും പരീക്ഷിക്കാത്ത കഥാപാത്രങ്ങളായി ചരിത്രത്തിൽ അടയാളപ്പെട്ടു.

ALSO READ: ഒട്ടും കുഴഞ്ഞുപോകാതെ വെണ്ടയ്ക്ക മെഴുക്ക്പുരട്ടിയുണ്ടാക്കാം; ഇനി ഇങ്ങനെ ചെയ്തുനോക്കൂ

ഒരിക്കലും അന്യഭാഷയിലേക്ക് പോകില്ലെന്ന് ആരാധകരും സിനിമാ ലോകവും ഒരുപോലെ കരുതിയിരുന്ന നടനായിരുന്നു ഫഹദ്. എന്നാൽ ആ ധാരണകളെ തിരുത്തി വേലൈക്കാരനും, സൂപ്പർ ഡീലക്‌സും ഫഹദിനെ തെന്നിന്ത്യയ്ക്ക് കൂടി പരിചയപ്പെടുത്തിക്കൊടുത്തു. വൈകി വന്ന ബോധോദയം പോലെ തോന്നാമെങ്കിലും ഫഹദിനെ തെന്നിന്ത്യൻ ലോകം ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. കമൽഹാസന്റെ വികാരം സിനിമയിൽ ഫഹദ് നിറഞ്ഞാടിയപ്പോൾ, അല്ലു അർജുന്റെ പുഷ്പായിൽ ഫഹദ്‌ വില്ലനിസം കൊണ്ട് അടയാളപ്പെട്ടപ്പോൾ ആന്ധ്രയിലെ സിനിമാ പ്രേമികളും മദ്രാസിലെ സിനിമാ പ്രേമികളും അയാളെ കൊണ്ടാടി. ഇപ്പോൾ മാമന്നൻ സിനിമയിലെ രത്‌നവേലിനെ തമിഴർ പൂവിട്ട് പൂജിക്കുമ്പോൾ ജാതി തുലയട്ടെ എന്നതിനോടൊപ്പം തന്നെ ഫഹദ് വളരട്ടെ എന്നുകൂടി നമുക്ക് കൂട്ടിച്ചേർക്കേണ്ടി വരുന്നു. നെറ്ഫ്ലിക്സ് ചരിത്രത്തിൽ തന്നെ ഒന്നാമതായി തെന്നിന്ത്യൻ സിനിമ ഓടിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ കാരണക്കാരൻ ഫഹദ് എന്ന നടനാകുമ്പോൾ മലയാളികൾ എന്ന നിലയിൽ നമുക്ക് അഭിമാനിക്കാവുന്നതാണ്.

ALSO READ: പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലേ വിഷമിക്കേണ്ട, പച്ചമുളക് ഇങ്ങനെ ചെയ്താല്‍ മതി

ഒരു തോൽവിയും ഒന്നിന്റെയും അവസാനമല്ല എന്ന് തന്നെയാണ് ഫഹദിന്റെ സിനിമാ ജീവിതം പഠിപ്പിക്കുന്നത്. തമിഴിലും തെലുങ്കിലും വളരുന്ന ഫഫ ബ്രാൻഡ് ഇനി ബോളിവുഡിലേക്കും ഹോളിവുഡിലേക്കും കടന്നു ചെല്ലട്ടെ. കാത്തിരിക്കാം പുഷ്പയുടെ രണ്ടാം ഭാഗത്തിനായി, അൽഫോൻസ് പുത്രന്റെ പാട്ടിനായി, ലോകേഷിന്റെ വിക്രം രണ്ടാം ഭാഗത്തിനായി.

ഫഫ @41

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News