‘മികച്ച നടനാവാൻ ജോജു, നടിയാവാൻ രേവതി’, മിന്നൽ മുരളിയും നായാട്ടും ബഹുദൂരം മുന്നിൽ: ദേശീയ പുരസ്‌കാരങ്ങളിലെ മലയാളി സാന്നിധ്യം

-സാൻ

നല്ല കഥകളുള്ള ഒരു പ്രദേശത്ത് നല്ല സിനിമകളും ഉണ്ടാകുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. മലയാള സിനിമ കണ്ടവരൊക്കെത്തന്നെ കണ്ണടച്ച് പറയും ഇത് നല്ല സിനിമകളുടെ മണ്ണാണെന്ന്. ജീവിതത്തിന്റെ സർവ തലങ്ങളെയും തൊട്ടുപോകുന്ന ഫ്രെയിമുകളും കഥാപാത്രങ്ങളും എന്നും മലയാളത്തിന്റെ അഭിമാനമാണ്. അതുകൊണ്ട് തന്നെ ദേശീയ പുരസ്കാരങ്ങളിലും മലയാളത്തിന്റെ മഹിമ എല്ലാക്കാലവും തെളിഞ്ഞു തന്നെ നില്കും. ഓരോ വർഷങ്ങളിലും ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ മലയാളത്തിന്റെ നിറസാന്നിധ്യം അവാർഡുകളിൽ ഉണ്ടാകാറുണ്ട്.

ALSO READ: പെറ്റ് സ്റ്റോറിൽ അത്‌ഭുതകാഴ്ച്ചയായി ഇരുതലയുള്ള പാമ്പിൻകുഞ്ഞ്

നാല് അഭിനേതാക്കളാണ് ഈ വർഷത്തെ ദേശീയ പുരസ്കാരങ്ങളുടെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. മികച്ച നടനുള്ള സാധ്യതാ പട്ടികയിൽ ജോജു ജോർജ്, ഇന്ദ്രൻസ്, ബിജു മേനോൻ എന്നിവർ തുടരുമ്പോൾ മികച്ച നടിയ്ക്കുള്ള സാധ്യതാ പട്ടികയിൽ രേവതിയും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെ ദേശീയ പുരസ്കാരങ്ങളിലും മലയാളത്തിന്റെ അഭിമാനമായി പ്രിയ താരങ്ങൾ ഉണ്ടായിരുന്നു. സംവിധായകൻ സച്ചിയും ബിജു മേനോനും നഞ്ചിയമ്മയും അനീസ് നാടോടിയുമെല്ലാം അന്ന് മലയാളിയുടെ അഭിമാനത്തെ കുറിച്ചിട്ടിരുന്നു.

ALSO READ: ദേശീയ ഗുസ്തി ഫെഡറേഷൻ്റെ അംഗത്വം സസ്പെൻസ് ചെയ്തു

മിന്നൽ മുരളി, ആവാസവ്യൂഹം, ഹോം,ചവിട്ട്, മേപ്പടിയാന്‍ എന്നീ സിനിമകളാണ് മലയാളത്തിൽ നിന്ന് മികച്ച സിനിമകളുടെ വിഭാഗത്തിൽ മത്സരിക്കുന്നത്. വ്യത്യസ്ത തലങ്ങളിൽ വിഭിന്നമായ കഥകൾ അടയാളപ്പെടുത്തിയ സിനിമകളാണ് ഇവയെല്ലാം. പല പ്രമുഖ സംവിധായകരും താരങ്ങളും മലയാളത്തെ കുറിച്ച് പറയുമ്പോൾ എടുത്തു പറയുന്ന ഒരു കാര്യം കഥകളുടെ സ്വാഭാവികതയും കണ്ടന്റുകളുടെ പ്രത്യേകതയും തന്നെയാണ്. ദേശീയ പുരസ്കാരങ്ങളിലേക്ക് മലയാളത്തെ കൂടുതൽ അടുപ്പിക്കുന്നതും ഇതേ കണ്ടന്റുകൾ തന്നെയാണ്.

ALSO READ: ദയ അശ്വതിക്കെതിരെ ചേച്ചി കേസ് കൊടുക്കാനുണ്ടായ സാഹചര്യം മാനസികമായി ഞങ്ങളെ തളർത്തിയ ഒന്നാണ്: തുറന്നു പറഞ്ഞ് അഭിരാമി സുരേഷ്

കഴിഞ്ഞ വര്ഷം ഇറങ്ങിയതിൽ ആശയ ഉള്ളടക്കം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് നായാട്ട്. എന്തുകൊണ്ടും മികച്ച സിനിമക്കുള്ള അവാർഡിന് നായാട്ടിന് അർഹതയുണ്ട്. റിയലിസ്റ്റിക്കായി തികച്ചും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയത്തെ നായാട്ട് അവതരിപ്പിച്ചപ്പോൾ മലയാള സിനിമയിൽ തികച്ചും വ്യത്യസ്തമായ ഒരു പര്യവസാനം കൊണ്ടുവരാനും സിനിമക്കായി. പ്രേക്ഷർ ഹൃദയത്തിലേറ്റിയ മിന്നൽ മുരളി എന്ന പാൻ ഇന്ത്യൻ ചിത്രവും, ഹോം എന്ന ഫീൽ ഗുഡ് സിനിമയും, ആവാസവ്യൂഹം എന്ന മലയാള സിനിമയുടെ പുത്തൻ ദൃശ്യാവിഷ്‌കാരവും കഴിഞ്ഞ വർഷത്തെ സിനിമാ കാഴ്ചകളിൽ മികച്ചതായിരുന്നു.

ALSO READ: ശൈലജ ടീച്ചറുടെ പുസ്തകം നിർബന്ധിത പാഠഭാഗമല്ല, പുസ്തകം ഉൾപ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിൽ

മലയാളത്തിൽ പാൻ ഇന്ത്യൻ ചിത്രങ്ങൾ ഇല്ലെന്ന പരാതികൾ നിലവിൽ ഉണ്ടെങ്കിലും പാൻ ഇന്ത്യൻ നടൻമാർ ഇപ്പോൾ ഉണ്ടാകുന്നുണ്ട്. ദുൽഖറും ഫഹദും വിനായകനുമെല്ലാം അതിന് തുടക്കമിട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ചലച്ചിത്ര പുരസ്കാരങ്ങളിൽ തിളങ്ങണമെങ്കിൽ മലയാളത്തിന് മലയാളത്തിന്റെ സിനിമകൾ തന്നെ വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News