‘വിനായകന്റെ വിപ്ലവാത്മക വിളയാട്ടം’, നായകനെ വരെ വിറപ്പിക്കുന്ന കൊടൂര വില്ലൻ

സാൻ

നെൽസന്റെ ജയിലറിൽ മലയാളികൾക്ക് അഭിമാനിക്കാനുള്ള വകയുണ്ട് എന്നതിന്റെ തെളിവാണ് സിനിമയിലെ വിനായകന്റെ വിപ്ലവാത്മക വിളയാട്ടം. നായകന് മുകളിൽ വരെ വിനായകൻ സ്‌കോർ ചെയ്യുമ്പോൾ വിവാദങ്ങൾക്കും മുകളിൽ അയാൾ തന്നിലെ നടനെ എന്നെന്നേക്കുമായി അടയാളപ്പെടുത്തുക കൂടിയാണ്. വാക്കല്ല പ്രവർത്തിയാണ് മുഖ്യമെന്ന് നടൻ പറഞ്ഞു വെക്കുമ്പോൾ പിറകിലാകുന്നത് ജാതിവെറിയുടെയും വർണ്ണ ബോധത്തിന്റെയും വിഴുപ്പുകളാണ്. സൂപ്പർസ്റ്റാർ രജനിയും, മോഹൻലാലും ഒന്നിച്ചു വന്നിട്ടും അതിനുമുകളിൽ ജയിലറിലെ വിനായകന്റെ വില്ലൻ വട്ടമിട്ട് പറക്കുന്നു.

ALSO READ: ചാലക്കുടിയിൽ വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

ഇത് ഒരു മറുപടിയാണ്, മനുഷ്യന്റെ നിറത്തിലും രൂപത്തിലും സമൂഹം കൽപ്പിച്ചു കൊടുക്കുന്ന മുൻധാരണകളല്ല അവന്റെ കഴിവുകളിലാണ് യഥാർത്ഥ സൗന്ദര്യമെന്നും ഭംഗിയെന്നുമുള്ള മറുപടി. വിനായകനെ വേട്ടയാടിയ പല മനുഷ്യർക്കും ജയിലറിലെ ആ വില്ലൻ കഥാപാത്രത്തെ ഒന്ന് കണ്ട് നോക്കാവുന്നതാണ്. എത്ര വിരോധികൾ ആണെങ്കിലും നിങ്ങൾ അറിയാതെ കയ്യടിച്ചു പോകും, അയാളുടെ പകയിൽ ദേഷ്യത്തിൽ നിങ്ങൾ അറിയാതെ ഉരുകിപ്പോകും.

ALSO READ: പന്തളത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ചു; ഒരു മരണം

വിനായകൻ എന്ന നടന് അഭിനയിച്ചു തകർക്കാനുള്ള കൃത്യമായ ഒരു സ്‌പേസ് നെൽസൻ ജയിലറിൽ നൽകിയിട്ടുണ്ട്. അതിനെ അയാൾ ഭംഗിയായി വിനിയോഗിച്ചിട്ടുമുണ്ട്. സിനിമയുടെ പല ഘട്ടങ്ങളിലും അയാൾ മറ്റ് താരങ്ങളേക്കാൾ ഒരുപടി മുന്നിട്ട് നിൽക്കുന്നുമുണ്ട്. വിനായകന്റെ കണ്ണുകൾ ശരീര ഭാഷ എന്നിവയെല്ലാം നെൽസന്റെ വില്ലനെ ശക്തമായിത്തന്നെ അടയാളപ്പെടുത്തുന്നതിന് ഒരുപാട് സഹായിച്ചിട്ടുണ്ട്. ഭാഷകൾ കടന്ന് എന്തായാലും വിനായകന്റെ വിശ്വരൂപങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട് എന്നത് സന്തോഷം നൽകുന്ന കാഴ്ചയാണ്.

ALSO READ: വിഷാദരോഗത്തിന് കാരണം മാതാപിതാക്കളുടെ വേർപിരിയൽ; തുറന്ന് പറഞ്ഞ് ആമിർ ഖാന്റെ മകൾ

ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിനായകനെതിരെ നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും പല മനുഷ്യരും വിനായകനൊപ്പം നിന്നിരുന്നു. കാരണം വിനായകനെക്കാൾ മോശമായ രീതിയിൽ പല കാര്യങ്ങളിലും പലരും മുൻപ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. അന്നൊന്നുമില്ലാത്ത വിവാദങ്ങളും അതിക്രമങ്ങളുമാണ് വിനായകന്റെ വിഷയത്തിൽ ഉണ്ടായത്. എന്തായാലും ജയിലർ എന്ന സിനിമ വിനായകനെ വേട്ടയാടിയവർക്കുള്ള ഒരു മറുപടി തന്നെയാണ്. ഒരു വില്ലനെ വില്ലനായിത്തന്നെ ഇഷ്ടപ്പെടാൻ സാധിക്കുന്നത് വിരളമാണ്, എന്നാൽ ജയിലറയിൽ അത് സംഭവിച്ചിരിക്കുന്നു.

ALSO READ: പൊതുവിദ്യാലയങ്ങളില്‍ 34.05 ലക്ഷം കുട്ടികള്‍; പുതുതായി എത്തിയത് 42,059 കുട്ടികൾ, മന്ത്രി വി. ശിവൻകുട്ടി

വിനായകനെ കുറിച്ച് ഇപ്പോൾ തമിഴർക്കും നല്ല ബോധ്യമുണ്ട്, ഫഹദിനെയും ദുൽക്കറിനെയും, നിവിൻ പോളിയെയും തിരിച്ചറിയുന്നത് പോലെ ആരാധിക്കുന്നത് പോലെ അവർ ഇനി വിനായകനെയും ഇഷ്ടപ്പെടും ആരാധിക്കും. തോൽ‌വിയിൽ നിന്ന് വലിയൊരു വിജയത്തിലേക്ക് നെൽസൻ കുതിച്ചുയർന്നപ്പോൾ വിനായകനും വിവാദങ്ങളിൽ നിന്നും വിജയത്തിലേക്ക് ഉയരുകയാണ്. ജയിലർ ഇറങ്ങിയത് മുതൽ പല മനുഷ്യരും ഇപ്പോൾ വിനായകനെ കുറിച്ചും ജയിലറിൽ അയാൾ ചെയ്തുവച്ച വേഷത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News