ക്രിസ്മസിലെ തിരക്ക് പരിഗണിച്ച് മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ

ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. 23ന് രാത്രി 9.40ന് മൈസൂർ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന സർവീസ് 24ന് വൈകിട്ട് 7.10ന് കൊച്ചുവേളിയിൽ എത്തും. രാത്രി 10ന് കൊച്ചുവേളിയിൽ നിന്ന് തിരികെ മൈസൂരിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ 25ന് വൈകിട്ട് 7ന് മൈസൂരിൽ എത്തിച്ചേരും. അതേസമയം സാധാരണയിൽ നിന്ന് വ്യത്യസ്തമായി ശബരിമല തീർഥാടനം കൂടി പരിഗണിച്ച് ഇത്തവണ കോട്ടയം വഴിയാണ് ട്രെയിൻ സർവീസ് നടത്തുക.

Also Read; സ്വർണവില വീണ്ടും കൂടി; പത്തു ദിവസത്തിനിടെ 1240 രൂപയുടെ വര്‍ധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News