എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ ഉടൻ; വിവരങ്ങളറിയാം

ernakulam special train

എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ. സതേൺ റെയിൽവേയാണ് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചത്. നാലുവീതം സർവീസുകളാണ് എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രഖ്യാപിച്ചിരിക്കുന്നത്. വേനൽക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. സർവീസ് മെയ് 14 മുതൽആരംഭിക്കും.

പുനലൂർ, ചെങ്കോട്ട വഴിയുള്ള ട്രെയിൻ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്. 06061 എറണാകുളം – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ മെയ് 14, 21, 28 തീയതികളിലും ജൂൺ 04 നുമാണ് എറണാകുളത്ത് നിന്ന് പുറപ്പെടുന്നത്.

ALSO READ; സെപ്റ്റംബറോടെ ട്രെയിനിന്‌ വേ​ഗം കൂടും; ലൂപ്‌ലൈനുകളെ പ്രധാന പാതയുടെ നിലവാരത്തിലാക്കാൻ റെയിൽവേ

എറണാകുളത്ത് നിന്ന് രാത്രി 11:50ന് ട്രെയിൻ പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 01:15 ന് വേളാങ്കണ്ണിയിലെത്തും. ബുധനാഴ്ച രാത്രി 11:50ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 12:42 ന് കോട്ടയം, 01:00 ന് ചങ്ങനാശേരി, 01:10 തിരുവല്ല, 01:20 ചെങ്ങന്നൂർ, 01:33 മാവേലിക്കര, 01:42 കായംകുളം, 01:58 കരനാഗപ്പള്ളി 02:08 ശാസ്താംകോട്ട, 02:50 കൊല്ലം, 03:19 കുണ്ടറ, 03:27 കൊട്ടാരക്കര, 03:38 ആവണീശ്വരം, 03:55 പുനലൂർ എന്നീ സ്റ്റേഷനുകൾ പിന്നിട്ട് തെന്മലയിലൂടെ ട്രെയിൻ യാത്ര തുടരും.

06082 വേളാങ്കണ്ണി – എറണാകുളം സ്പെഷ്യൽ ട്രെയിൻ മെയ് 15, 22, 29, ജൂൺ 05 തീതികളിലാണ് മടക്കയാത്ര സർവീസ് നടത്തുക. വ്യാഴാഴ്ചകളിൽ വൈകീട്ട് 06:40 ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 06:45 ന് പുനലൂരെത്തും. 11:15 ആകുമ്പോൾ എറണാകുളം ജങ്ഷനിലെത്തും. എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് സ്ലീപ്പർ ക്ലാസിൽ 485 രൂപയാണ് ടിക്കറ്റ് നിരക്ക്. 3A ക്ലാസിന് 1315 രൂപയും 2A ക്ലാസിന് 1875 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News