ഈസ്റ്റർ അവധി ദിവസങ്ങളിലെ തിരക്ക്; താംബരം -കൊച്ചുവേളി റൂട്ടില്‍ പ്രത്യേക ട്രെയിൻ

ഈസ്റ്റർ അവധി ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് താംബരം -കൊച്ചുവേളി റൂട്ടില്‍ പ്രത്യേക ട്രെയിൻ അനുവദിച്ച്‌ റെയില്‍വേ. മാർച്ച്‌ 31ന് ഉച്ചക്ക് 2.15ന് താംബരത്തു നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30ന് കൊച്ചുവേളിയിലെത്തും വിധമാണ് സർവീസ്.

ALSO READ:പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കോടതിക്കുള്ളിൽ വെട്ടിപരുക്കേൽപ്പിച്ച സംഭവം; പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്

തിരികെ ഏപ്രില്‍ ഒന്നിന് ഉച്ചക്ക് 2.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 10.55ന് താംബരത്ത് എത്തും. കേരളത്തില്‍ പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊച്ചുവേളി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

ALSO READ:ആക്ടിവ 7G ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമോ? ആകാംക്ഷയില്‍ വാഹനപ്രേമികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News