പരിപ്പുവടയും ഉള്ളിവടയുമൊന്നും ഒന്നുമല്ല ! വെറും പത്ത് മിനുട്ടിനുള്ളില്‍ ചായയ്ക്ക് ഒരു വെറൈറ്റി വട ആയലോ ?

വെറും പത്ത് മിനുട്ട് മതി, ചായയ്ക്ക് ഒരു വെറൈറ്റി വട ആയലോ ? മസാല വട ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഞൊടിയിടയില്‍ മസാല വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

കടല പരിപ്പ് – 1 കപ്പ്

കറുവപ്പട്ട – ചെറിയ കഷ്ണം

പച്ചമുളക് – 3എണ്ണം

വെളുത്തുള്ളി – 3 അല്ലി

ഇഞ്ചി – ചെറിയ കഷ്ണം

പെരുംജീരകം – 1 ടീസ്പൂണ്‍

സവാള -1 അരിഞ്ഞത്

Also Read : അമിത രോമവളര്‍ച്ചയാണോ പ്രശ്‌നം? ഓട്‌സും ഉരുളക്കിഴങ്ങും ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

കറിവേപ്പില – അരിഞ്ഞത് ആവശ്യത്തിന്

മല്ലിയില – അരിഞ്ഞത് ആവശ്യത്തിന്

കായപ്പൊടി – 1/8 ടീസ്പൂണ്‍

ഉപ്പ് – 1/2 ടീസ്പൂണ്‍

എണ്ണ – വറുക്കാന്‍ അവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

പരിപ്പ് 3 മണിക്കൂര്‍ കുതിര്‍ക്കാന്‍ ഇടുക.

ഒരു മിക്‌സിയുടെ ജാറില്‍ കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം എന്നിവ തരുതരിപ്പായി അരച്ചെടുക്കുക.

അതിലേക്ക് കുതിര്‍ത്ത പരിപ്പ് പരിപ്പ് ചേര്‍ത്ത് അരച്ചെടുക്കുക, കുറച്ച് തരുതരിപ്പായി വേണം അരച്ചെടുക്കാന്‍

അരച്ചെടുത്ത കൂട്ടിലേക്ക് സവാള അരിഞ്ഞത്, കായപ്പൊടി, കറിവേപ്പില, മല്ലിയില , ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്ത് പരിപ്പ് വടയുടെ ആകൃതിയില്‍ പരത്തി എടുത്ത് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.

രുചികരമായ മസാല വട റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News